video
play-sharp-fill

മനുഷ്യന്‍ തന്നെ വരുത്തുന്ന മൂന്ന് തെറ്റുകളാണ് വീടിനുള്ളിൽ പാമ്പ് വരാൻ കാരണം ; പരിഹരിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

മനുഷ്യന്‍ തന്നെ വരുത്തുന്ന മൂന്ന് തെറ്റുകളാണ് വീടിനുള്ളിൽ പാമ്പ് വരാൻ കാരണം ; പരിഹരിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും ; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Spread the love

മനുഷ്യ ജീവന് അപകടം വരുത്തുന്ന ജീവികളില്‍ പ്രധാനിയാണ് പാമ്പുകള്‍. എത്ര വൃത്തിയായി സൂക്ഷിക്കുന്ന വീടുകളുടെ ചുറ്റുവട്ടത്തും ചിലപ്പോഴൊക്കെ വീടിനുള്ളിലും പാമ്പുകള്‍ എത്താറുണ്ട്.

മനുഷ്യന്‍ തന്നെ വരുത്തുന്ന മൂന്ന് തെറ്റുകളാണ് ഇതിന് കാരണം. പരിഹരിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകാന്‍ മറ്റൊന്നും വേണ്ട. വീടിനുള്ളില്‍ പാമ്പുകള്‍ പ്രവേശിക്കാതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മനുഷ്യന്‍ വരുത്തുന്ന ചില തെറ്റുകളാണ് വീടിനുള്ളില്‍ പാമ്പുകള്‍ എത്താന്‍ കാരണമാകുന്നത്. വീടിന് ചുറ്റും അനാവശ്യമായി പുല്ലും കാട് പിടിച്ച പോലെ ചെടികളും വളരാന്‍ അനുവദിക്കുന്നതാണ് ഇതിലെ പ്രധാന തെറ്റ്. എത്രയും വേഗം ഇത് വെട്ടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഉയരം കൂടിയ പുല്ലില്‍ ജീവിക്കുന്ന പ്രാണികള്‍ പാമ്പുകളെ പെട്ടെന്ന് ആകര്‍ഷിക്കും. പുല്ല് വളര്‍ന്ന് നില്‍ക്കുന്ന പ്രദേശത്ത് കീടനാശിനി പ്രയോഗിച്ചാല്‍ പാമ്പുകള്‍ ഈ പ്രദേശത്തേക്ക് വരില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന് ചുറ്റും നീര്‍ത്തടങ്ങളോ ഈര്‍പ്പമുള്ള പ്രദേശങ്ങളോ ഉണ്ടെങ്കില്‍ അവ പാമ്പുകളുടെ താവളമായി മാറും. എത്രയും വേഗം അവ ഒഴിവാക്കുന്നതാണ് നല്ലത്. വൃത്തിയാക്കുകയോ കാര്‍ബോളിക് ആസിഡ് പ്രയോഗിക്കുകയോ ചെയ്യുന്നത് നല്ലതായിരിക്കും.

വീടിന് ചുറ്റും ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നതും നല്ലതാണ്. ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം പാമ്പുകള്‍ക്ക് അസ്വസ്ത്ഥയുണ്ടാക്കുമെന്നതിനാല്‍ അവ പിന്നെ അവിടേക്ക് വരില്ല. മഴക്കാലം വരാനിരിക്കെ പാമ്പുകളുടെ ശല്യം കൂടാനും അപകടം സംഭവിക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ എത്രയും വേഗം മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതാണ് ഉത്തമം.