video
play-sharp-fill

ചേരയെ ഓടിച്ച്‌ രാജവെമ്പാല വീട്ടിനുള്ളില്‍; ശബ്ദംകേട്ട് പരിശോധിച്ചപ്പോള്‍ അലമാരയുടെ ഇടയില്‍ കണ്ടെത്തി, പരിഭ്രാന്തരായി വീട്ടുകാർ ; അലമാരക്കിടയില്‍ കുടുങ്ങിയ രാജവെമ്പാലയെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ

ചേരയെ ഓടിച്ച്‌ രാജവെമ്പാല വീട്ടിനുള്ളില്‍; ശബ്ദംകേട്ട് പരിശോധിച്ചപ്പോള്‍ അലമാരയുടെ ഇടയില്‍ കണ്ടെത്തി, പരിഭ്രാന്തരായി വീട്ടുകാർ ; അലമാരക്കിടയില്‍ കുടുങ്ങിയ രാജവെമ്പാലയെ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥർ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം/തെന്മല: ചേരയെ ഓടിച്ചുകൊണ്ടുവന്ന രാജവെമ്പാല വീട്ടിനുള്ളിലെ അലമാരയില്‍ കയറിയത് മണിക്കൂറുകള്‍ പരിഭ്രാന്തിപടർത്തി. ഇടപ്പാളയം തേവർകാട് കോളനിയില്‍ സരസമ്മയുടെ വീട്ടിനുള്ളിലെ അലമാരയിലാണ് രാജവെമ്പാല കയറിയത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

വീടിനോട് ചേർന്നുള്ള പറമ്പില്‍വെച്ച്‌ രാജവെമ്പാല ചേരയെ ആഹാരമാക്കാൻ ശ്രമിക്കുന്നതിനിടയില്‍, ചേര സരസമ്മയുടെ വീട്ടിനുള്ളില്‍കയറുകയായിരുന്നു. പിന്നാലെ രാജവെമ്പാലയും വീട്ടിനുള്ളില്‍ കയറിയതറിയാതെ വീട്ടുകാർ ചേരയെമാത്രം ഓടിച്ചുകളഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പുലർച്ചെ വീട്ടിനുള്ളിലെ അലമാരയില്‍നിന്ന് ശബ്ദംകേട്ടപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് അലമാരയുടെ ഇടയില്‍ രാജവെമ്പാലയുള്ളത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ആര്യങ്കാവ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ തന്നെ അലമാരക്കിടയില്‍ കുടുങ്ങിയ രാജവെമ്പാലയെ പിടിക്കുകയും ചെയ്തു.