രാത്രിയിൽ കട്ടിലിനടിയില്‍ നിന്ന് ശബ്ദം, ടോര്‍ച്ചടിച്ചപ്പോള്‍ കണ്ടത് കൂറ്റന്‍ രാജവെമ്പാലയെ; വനംവകുപ്പെത്തി പിടികൂടി

Spread the love

ഇരട്ടി: ആറളം പുനരധിവാസ മേഖലയില്‍ താമസിക്കുന്ന ദമ്പതികളുടെ കിടപ്പുമുറിയില്‍ കയറിക്കോടിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഫാം പതിനൊന്നാം ബ്ലോക്കിലെ കെ.സി കേളപ്പൻ-വസന്ത എന്നീ ദമ്പതികളുടെ വീട്ടിൽ കട്ടിലിനടിയില്‍ നിന്നാണ്  പാമ്പിനെ പിടികൂടിയത്.

video
play-sharp-fill

ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കട്ടിലിനടിയില്‍നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് ടോർച്ചടിച്ച് നോക്കിയപ്പോഴാണ് കൂറ്റൻ രാജവെമ്പാലയെ കാണുന്നത്. ദമ്പതികള്‍ രാവിലെ ജോലിക്കുപോകുന്ന സമയത്ത് ജനല്‍പാളികള്‍ തുറന്നിട്ടിരുന്നു. ഇത് വഴിയാണ് പാമ്പ് വീടിനുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്.

വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി സെക്ഷൻ താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസല്‍ വിളക്കോടും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമല്‍, വാച്ചർമാരായ ബാബു, അഭിജിത്ത്, മെല്‍ജോ, സജി എന്നിവർ ചേർന്ന് രാജവെമ്പലയെ പിടിച്ചു. പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group