ഉദയനാപുരത്തുള്ള അക്ഷയ കേന്ദ്രത്തിൽ ഭീമൻ മലമ്പാമ്പ് ; സർപ്പഅംഗം എത്തി പിടികൂടി ചാക്കിലാക്കി

Spread the love

ഉദയനാപുരത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ഭീമൻ മലമ്ബാമ്ബ് കയറി. പുറകുവശത്തുള്ള സ്റ്റെയർകേഴ്സ് വഴി മലമ്ബാമ്ബ് ഇഴഞ്ഞ് പോകുന്നത് സമീപവാസിയായ വീട്ടമ്മയാണ് കണ്ടത്.

video
play-sharp-fill

തുടർന്ന് എയർ ഹോളിലൂടെ പാമ്ബ് അക്ഷയ കേന്ദ്രത്തിന് ഉള്ളില്‍ കടക്കുകയായിരുന്നു. വീട്ടമ്മ ഉടൻ അക്ഷയ കേന്ദ്രം നടത്തുന്ന വല്ലകം സ്വദേശിനിയായ ലിജാമോളെ ഫോണില്‍ വിളിച്ച്‌ അറിയിച്ചു. സർപ്പ ഗ്രൂപ്പ് അംഗം അരയൻകാവ് സ്വദേശി പി.എസ്.സുജയ് എത്തി പാമ്ബിനെ പിടികൂടി ചാക്കിലാക്കി. തുടർന്ന വനം വകുപ്പിന് കൈമാറി.