video
play-sharp-fill

Wednesday, May 21, 2025
HomeMainപെരുമ്പാമ്പിനെ കൈയില്‍ ചുറ്റി വാഹനമോടിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ ഇടപെട്ട് വനംവകുപ്പ്

പെരുമ്പാമ്പിനെ കൈയില്‍ ചുറ്റി വാഹനമോടിച്ചു; വീഡിയോ വൈറലായതിന് പിന്നാലെ ഇടപെട്ട് വനംവകുപ്പ്

Spread the love

ചെന്നൈ: പാമ്പിനൊപ്പം വീഡിയോ ചെയ്ത യൂട്യൂബർ വിവാദത്തില്‍. “ടി ടി എഫ് വാസൻ” എന്ന യൂട്യൂബറാണ് വളർത്തു പാമ്പിനൊപ്പമുള്ള വീഡിയോ ചെയ്തതിന് പിന്നാലെ വിവാദത്തിലായത്.താൻ പാമ്പിനെ വളർത്താൻ തീരുമാനിച്ചതായി വാസൻ അടുത്തിടെ സബ്‌സ്‌ക്രൈബേഴ്സിനെ അറിയിച്ചിരുന്നു.

 

ഇതിനുപിന്നാലെ കോയമ്പത്തൂരിലെ പെറ്റ് ഷോപ്പില്‍ പാമ്പിനെ വാങ്ങാൻ പോയ വീഡിയോ വാസൻ പങ്കുവച്ചിരുന്നു. ഡിസംബർ ഇരുപത്തിയെട്ടിനാണ് 25 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. താനൊരു മൃഗസ്‌നേഹിയെണെന്നും എന്തുകൊണ്ടാണ് പാമ്പിനെ വാങ്ങാൻ തീരുമാനിച്ചതെന്നുമൊക്കെ വീഡിയോയില്‍ പറയുന്നുണ്ട്.

 

തുടർന്ന് അപൂർവയിനത്തില്‍പ്പെട്ട പെരുമ്പാമ്പിനെ കൈയില്‍ ചുറ്റി വാഹനമോടിക്കുന്നതും പാമ്പിനെ കഴുത്തിലിടുന്നതുമൊക്കെ വീഡിയോയിലുണ്ടായിരുന്നു.വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ വനംവകുപ്പ് ഇടപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

1976ലെ വന്യജീവി (സംരക്ഷണം) നിയമത്തിന് കീഴില്‍ ഉള്‍പ്പെടാത്ത വിദേശ സ്പീഷീസായ ബോള്‍ പൈത്തണെയാണ് യൂട്യൂബർ സ്വന്തമാക്കിയത്. നിയമപരമായ രീതിയില്‍ ഈ പമ്പിനെ വാങ്ങാനും വീട്ടില്‍ വളർത്താനുമുള്ള അവകാശമുണ്ട്. യൂട്യൂബർ നിയമങ്ങള്‍ പാലിച്ചാണോ പാമ്പിനെ വാങ്ങിയതെന്നും പാമ്പിനെ വിറ്റയാളുടെ കൈവശം ആവശ്യമായ രേഖകള്‍ ഉണ്ടോയെന്നും വനംവകുപ്പ് പരിശോധിച്ചു വരികയാണെന്ന് ചെന്നൈ വൈല്‍ഡ് ലൈഫ് വാർഡൻ മനീഷ് മീണ പറഞ്ഞു. വിവാദ നായകനാണ് ടി ടി എഫ് വാസൻ. ഗതാഗത നിയമം ലംഘിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments