വാഹനം പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ മൂർഖന്റെ ശരീരത്തിലൂടെ ബെെക്ക് കയറ്റി യുവാവ്; തന്നെ ആക്രമിച്ചവനെ ഉടൻതന്നെ തിരിച്ചുകൊത്തി പാമ്പ്; സോഷ്യലിടത്ത് വൈറലായി വീഡിയോ

Spread the love

വാഹനം പാർക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ശരീരത്തിലൂടെ ബെെക്ക് കയറ്റിയ യുവാവിനെ ആക്രമിച്ച്‌ മൂർഖൻ. യുവാവ് അബദ്ധത്തില്‍ പാമ്ബിന് മുകളിലൂടെ ബെെക്ക് കയറ്റുകയായിരുന്നു. പാമ്പ് പിന്നിലുണ്ടെന്ന് അറിയാതെ പാർക്ക് ചെയ്യാനായി ബെെക്ക് പിന്നോട്ട് എടുത്തതോടെ പത്തി വിടർത്തിനിന്ന മൂർഖൻ യുവാവിന്റെ കാലില്‍ കൊത്തി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയാകുകയാണ്.

video
play-sharp-fill

കടിയേറ്റ് തിരിഞ്ഞ് നോക്കുമ്ബോഴാണ് ആക്രമിച്ചത് പാമ്ബാണെന്ന് യുവാവിന് മനസിലാക്കുന്നത്. പിന്നാലെ ബെെക്ക് തറയില്‍ ഇട്ട് യുവാവ് ഓടുന്നതും വീഡിയോയില്‍ കാണാം. ആ യുവാവിന് പിന്നീട് എന്താണ് സംഭവിച്ചതെന്ന് വീഡിയോയില്‍ കാണിക്കുന്നില്ല. ഇത് എവിടെയാണ് നടന്നതെന്നും വ്യക്തമല്ല. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധപിടിച്ചുപറ്റി. സ്വയം സംരക്ഷിക്കാനാണ് പാമ്ബ് യുവാവിനെ കടിച്ചതെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

ബെെക്ക് പാർക്ക് ചെയ്യുമ്ബോള്‍ എപ്പോഴും ചുറ്റുപാട് നിരീക്ഷിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. പിന്നീട് പാമ്ബിനും യുവാവിനും എന്ത് സംഭവിച്ചുവെന്ന് പലരും ചോദിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ ഇവിടെ കാണാം

https://x.com/sanju916131/status/1988525914578186269?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1988525914578186269%7Ctwgr%5E943f875e3630d7ca04a69c87088abc71bf4cc54c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fapi-news.dailyhunt.in%2F