video
play-sharp-fill
രാജവെമ്പാല ” പെട്ടു ” ; നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ കയറിയ രാജവെമ്പാല കുടുങ്ങി ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു !

രാജവെമ്പാല ” പെട്ടു ” ; നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ കയറിയ രാജവെമ്പാല കുടുങ്ങി ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു !

വയനാട്: മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാലയെ കണ്ടെത്തി.കാട്ടിക്കുളം പനവല്ലി റോഡില്‍ കുണ്ടത്തില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാല കുടുങ്ങിയത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.പകല്‍ സമയം പാമ്പ് കാര്‍ ഷെഡിലേക്ക് കയറിയതായി വീട്ടുകാര്‍ പറഞ്ഞു.ചേരയാണെന്നാണ് കരുതിയിരുന്നത്.രാത്രിയിലും പാമ്പ് പുറത്ത് വരാത്ത കാരണത്താലാല്‍ പരിശോധിച്ചപ്പോഴാണ് ബോണറ്റിനുള്ളില്‍ കുടുങ്ങിയ നിലയില്‍ പാമ്പിനെ കണ്ടത്.

ഇടന്‍ തന്നെ തൃശ്ശിലേരി സെക്ഷനിലെ വനപാലകരേയും നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ പാമ്പു സംരക്ഷകന്‍ സുജിത്തിനേയും വിവരമറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോട്ടോ കണ്ട് ഉഗ്രവിഷമുള്ള രാജവെമ്പാലയാണ് കാറില്‍ കുടുങ്ങിയതെന്ന് മനസ്സിലായ സുജിത്ത് സ്ഥലത്തെത്തി വനപാലകരുടേയും, നാട്ടുകാരുടേയും സഹായത്തോടെ കാറില്‍ നിന്നും പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു.