രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൽ നിന്ന് അനക്കവും തണുപ്പും ; കണ്ടത് സ്കൂട്ടറിൽ ഒരു പാമ്പ്; പരിഭ്രാന്തയായി വാഹനത്തിൽ നിന്ന് മറിഞ്ഞുവീണ് കളക്ടറേറ്റ് ജീവനക്കാരി; ഓടിക്കൂടി നാട്ടുകാർ; ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുത്തു

Spread the love

കൊച്ചി: സ്കൂട്ടറില്‍ നിന്നും പാമ്ബിനെ കണ്ടെത്തി. എറണാകുളം കളക്ടറേറ്റ് ജീവനക്കാരിയുടെ സ്കൂട്ടറില്‍ നിന്നാണ് ഇന്ന് രാവിലെ രാവിലെ പാമ്ബിനെ പിടിച്ചത്.

രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൻ നിന്ന് അനക്കവും തണുപ്പും അനുഭവപ്പെടുകയായിരുന്നു.

ഒടുവില്‍ ശ്രദ്ധിച്ചപ്പോള്‍ ആണ് സ്കൂട്ടറില്‍ നിന്നും പാമ്ബിനെ കണ്ടത്. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായി വാഹനത്തില്‍ നിന്ന് മറിഞ്ഞുവീണു. വിവരം അറിയിച്ചതനുസരിച്ച്‌ പാമ്ബിനെ പിടിക്കാൻ വൈദഗ്ധ്യമുള്ളവരെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ സ്കൂട്ടറിന്റെ മുൻ ഭാഗം സ്ക്രൂ ഡ്രൈവർ കൊണ്ട് അഴിച്ചെടുത്താണ് അതിനുള്ളില്‍ ഉണ്ടായിരുന്ന വലിയ പാമ്ബിനെ ഒടുവില്‍ പുറത്തെടുത്തത്.