
റേഷനരിയില്‍ ചത്ത പാമ്പ്; കാര്‍ഡ് ഉടമ പരാതിയുമായി കടയിലെത്തി; കൈമലര്‍ത്തി റേഷന്‍ കടക്കാരന്‍; താലൂക്ക് സപ്ലൈ ഓഫീസര്‍ സംഭവം അന്വേഷിക്കും
സ്വന്തം ലേഖകന്‍
കോഴിക്കോട്: റേഷനരിയില്‍ ചത്ത പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തി. വടകര വള്ളിക്കാട് അയിവളപ്പ് കുനിയല്‍ രാജന് റേഷന്‍ കടയില്‍ നിന്ന് കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്.
ഇന്നലെ ഉച്ചയ്ക്കാണ് ഇയാള്‍ റേഷന്‍ കടയില്‍ നിന്നും അരി വാങ്ങി വീട്ടിലെത്തിയത്. സഞ്ചിയില്‍ നിന്ന് അരി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് ചത്ത പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണക്കാര്‍ക്ക് സംസ്ഥാനവകുപ്പ് നല്‍കുന്ന അരിയിലാണ് പാമ്പിനെ കിട്ടിയത്. ഉടന്‍ തന്നെ കാര്‍ഡ് ഉടമ കടയില്‍ വിവരം അറിയിച്ചു. പുതിയ സ്റ്റോക്ക് വന്നതില്‍ നിന്ന് തന്നെയാണ് അരി കൊടുത്തതെന്നായിരുന്നു റേഷന്‍ കാര്‍ഡ് ഉടമയുടെ പക്ഷം.
സംഭവം വിശദമായി അന്വേഷിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ടി.സി.സജീവന്‍ പറഞ്ഞു.
Third Eye News Live
0