video
play-sharp-fill

വെളുത്തുള്ളി പ്രയോ​ഗം ഫലിക്കുന്നില്ലേ? പാമ്പിനെ അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ…

വെളുത്തുള്ളി പ്രയോ​ഗം ഫലിക്കുന്നില്ലേ? പാമ്പിനെ അകറ്റാൻ ഇങ്ങനെ ചെയ്തു നോക്കൂ…

Spread the love

തിരുവനന്തപുരം: മഴക്കാലമായതോടെ പാമ്പിന്റെ ശല്യം പലയിടങ്ങളിലും വളരെ കൂടുതലാണ്. ശ്രദ്ധയില്ലാതെ ജനലും വാതിലും തുറന്നിടുന്നത് വീടിനുള്ളിൽ പാമ്പ് കയറുന്നതിന് കാരണമാകും.

കോഴിക്കൂട് ഉണ്ടെങ്കിൽ ഇര വിഴുങ്ങാൻ വിരുതന്മാർ വരുമെന്നത് തീർച്ചയാണ്. പണ്ടത്തേപോലെ വെളുത്തുള്ളി പ്രയോ​ഗം പാമ്പിന് ഏൽക്കുന്നില്ലെന്നാണ് പലരും പറയുന്നത്.

ഫാമുകളോ, വീട്ടിൽ തന്നെ കോഴികളേയും മറ്റും വളർത്തുന്നവരോ ഉണ്ടാകും. ഇവിടെ പാമ്പിന്റെ ശല്യം ഉണ്ടെങ്കിൽ മാസത്തിലൊരിക്കൽ മിനറൽ വാട്ടറിന്റെ കുപ്പിയിൽ കാൽ ഭാഗം ഡീസലും, ബാക്കി വെള്ളവും ഒഴിച്ച് ചുറ്റും സ്‌പ്രേ ചെയ്താൽ മതിയെന്നാണ് വാവ സുരേഷ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ ചെയ്‌താൽ പാമ്പുകൾ ആ ഭാ​ഗത്തേയ്ക്ക് വരില്ലെന്നും സുരേഷ് പറയുന്നു.