ഓടിക്കൊണ്ടിരുന്ന കാറിന്റെ സ്റ്റിയറിങ്ങിന് മുൻപിലെത്തി തല പൊക്കി; ദേശീയപാതയിലെ വണ്ടിയിൽ നിന്ന് കണ്ടെത്തിയ പാമ്പ് വനപാലകർക്ക് കൊടുത്തത് എട്ടിന്റെ പണി

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്.

ബിജെപി മണ്ഡലം പ്രസിഡന്റുമാരായ എജി രാജേഷ്, അരുൺ പന്തല്ലൂർ എന്നിവർ സഞ്ചരിച്ച കാറിലാണ് പാമ്പിനെ കണ്ടത്. സ്റ്റിയറിങ്ങിന് മുൻപിലെത്തി പാമ്പ് തല പൊക്കിയതോടെ കാർ നിർത്തിയിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വനം വകുപ്പിലെ പരിസ്ഥിതി പ്രവർത്തനെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും പാമ്പ് ഉള്ളിലേക്കു കയറിപ്പോയി.

പിന്നീട് ആമ്പല്ലൂരിലെ സർവീസ് സെന്ററിലും പേരാമ്പ്രയിലെ വർക് ഷോപ്പിലും കാർ എത്തിച്ചു. ഡാഷ് ബോർഡ് അഴിച്ചുമാറ്റി വൈകീട്ട് വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നും പാമ്പിനെ പിടിക്കാനുള്ള ശ്രമം തുടരും.