നിലമ്പൂരിൽ അങ്കണവാടിയിലെ അടുക്കളയിൽ മൂർഖൻ പാമ്പ്; ശ്രദ്ധയിൽപ്പെട്ടത് പാത്രം എടുക്കുന്നതിനിടെ

Spread the love

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ റെയില്‍വേസ്റ്റേഷന് സമീപത്തെ തോട്ടപൊയില്‍ അങ്കണവാടിയില്‍ മൂർഖൻ പാമ്പിനെ കണ്ടെത്തി. അടുക്കളക്ക് സമീപത്ത് നിന്നാണ് മൂർഖനെ പിടികൂടിയത്. ഭക്ഷണം പാചകം ചെയ്യുന്നതിന് പാത്രം എടുക്കുന്നതിനിടയിലാണ് പാമ്പിനെ കണ്ടത്.

video
play-sharp-fill

അങ്കണവാടി ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എമർജൻസി റെസ്ക്യൂഫോഴ്സ് ടീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി, വനപാലകർക്ക് കൈമാറി.