വീട്ടിനകത്ത് സൂക്ഷിച്ച ഇലക്ട്രോണിക്ടോയ് കാർ തനിയെ അനങ്ങുന്നു ; സംശയം തോന്നിയ വീട്ടുകാർ പരിശോധിച്ചപ്പോൾ കണ്ടത്  ഭീമാകാരനായ രാജവെമ്പാലയെ

Spread the love

കണ്ണൂർ :ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി.ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

വീട്ടിലെ കുട്ടിയുടെ ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിലാണ് രാജവെമ്പാല ഉണ്ടായിരുന്നത്.

ടോയ് കാർ അനങ്ങുന്നത് കണ്ട് ടോർച്ച് അടിച്ച് നോക്കിയ വീട്ടുകാർ ഭീമാകാരനായ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭയന്നുപോയ വീട്ടുകാർ സർപ്പ വളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ്‌ കോടിയേരിയുടെ സഹായത്താലാണ് രാജവെമ്പാലയെ പിടികൂടിയത്.