
ഛത്തീസ്ഗഢ്: ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ് ഒരു കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയിലെ ദാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ദിരാ നഗറിലാണ് സംഭവം. 52 കാരനായ ചൂഡാമണി ഭരദ്വാജ്, മകന്‍ പ്രിന്‍സ് (10) എന്നിവരാണ് മരിച്ചത്.
ഭരദ്വാജിന്റെ ഭാര്യ രജനി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉറക്കത്തിനിടയിൽ ഭരദ്വാജിന് പാമ്പിൻറെ കടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ പ്രാണി കടിച്ചെന്ന് കരുതി ഭരദ്വാജ് ഉറക്കം തുടര്‍ന്നു. പിന്നാലെ പ്രിന്‍സിനും രജനിക്കും കടിയേറ്റു. തുടര്‍ന്ന് ഉണര്‍ന്ന് നോക്കിയപ്പോഴാണ് പാമ്പു കടിച്ച വിവരം അറിയുന്നത്. പാമ്പാണ് കടിച്ചത് എന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ സമീപത്തെ ഗോപാല്‍പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. എന്നാല്‍, ശരിയായ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ച വന്നതോടെ അച്ഛനും മകനും മരണപ്പെടുകയായിരുന്നു.
അശുപത്രിയില്‍ എത്തിയിട്ടും ഏറെ വൈകിയാണ് അരോഗ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും ആന്റി വെനം ഇല്ലെന്ന് അറിയിക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിച്ചു. മരുന്നില്ലെന്ന കാരണം പറഞ്ഞ് കുടംബത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മടക്കി അയച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഗുരുതരാവസ്ഥയിലുള്ള രജനി ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group