play-sharp-fill
പാമ്പ് പിടുത്തക്കാരനെ കടിച്ച രാജവെമ്പാല ചത്തു ; പിടികൂടിയ ശേഷം പാമ്പിനെ പ്ലാസ്റ്റിക് ബോക്‌സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്.  ഇതിനുള്ളില്‍ ശ്വാസം ലഭിക്കാതെയാണ് പാമ്പ് ചത്തതെന്നാണ് സൂചന

പാമ്പ് പിടുത്തക്കാരനെ കടിച്ച രാജവെമ്പാല ചത്തു ; പിടികൂടിയ ശേഷം പാമ്പിനെ പ്ലാസ്റ്റിക് ബോക്‌സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനുള്ളില്‍ ശ്വാസം ലഭിക്കാതെയാണ് പാമ്പ് ചത്തതെന്നാണ് സൂചന

ഭോപ്പാൽ : പാമ്പ് പിടുത്തക്കാരനെ കടിച്ച രാജ വെമ്പാല ചത്തു. മദ്ധ്യപ്രദേശിലെ സാഗറിലായിരുന്നു സംഭവം.

പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പാമ്പ് പിടുത്തക്കാരൻ ചന്ദ്രകുമാർ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രിവിട്ടു.

കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. വനമേഖലയില്‍ നിന്നും എത്തിയ പാമ്പ് റോഡിന് കുറുകെയായി നിലയുറപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ട പ്രദേശവാസികള്‍ വിവരം ചന്ദ്രകുമാറിനെ അറിയിച്ചു.

അവിടെയെത്തിയ ചന്ദ്രകുമാർ പാമ്പിനെ പിടികൂടാനുള്ള ശ്രമവും തുടങ്ങി.

എന്നാല്‍ ഇതിനിടെ പാമ്പ് അദ്ദേഹത്തെ കടിക്കുകയായിരുന്നു.

പാമ്പ് പിടിയിലായതോടെ അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാല്‍ കുറച്ച്‌ നേരങ്ങള്‍ക്ക് ശേഷം പാമ്പിനെ നോക്കിയപ്പോള്‍ ചത്ത നിലയില്‍ കാണുകയായിരുന്നു.

പിടികൂടിയ ശേഷം പാമ്പിനെ പ്ലാസ്റ്റിക് ബോക്‌സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്.

ഇതിനുള്ളില്‍ ശ്വാസം ലഭിക്കാതെയായിരുന്നു പാമ്പ്ചത്തത് എന്നാണ് സൂചന.

അതേസമയം ഇതുമായി ബന്ധപ്പെട്ട് മറ്റ് ചില അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.