പൂച്ചാക്കലിൽ വിറകിനടിയിൽ 11 അടി നീളമുള്ള ഭീമൻ പെരുമ്പാമ്പ്; വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി

Spread the love

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ ചിറക്കൽ ഭാഗത്ത് ഭീമാകാരനായ പെരുമ്പാമ്പിനെ പിടികൂടി. പറമ്പില്‍ സൂക്ഷിച്ചിരുന്ന വിറകിനടിയില്‍ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പിടികൂടിയ വലിയ പെരുമ്പാമ്പിന് 11 അടി നീളം ഉണ്ടായിരുന്നു.

video
play-sharp-fill

രണ്ടാഴ്ച്ച മുൻപ് ശവകോട്ടപാലത്തിന് സമീപത്തെ വാടക്കനാലില്‍ നിന്നും നാല് പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു. വഴിയാത്രക്കാരാണ് കനാലിന് സമീപത്തെ പുല്ലിനോട് ചേർന്ന് വലിയ പാമ്പിനെ കണ്ടത്. തുടർന്ന് വാർഡ് കൗണ്‍സിലറെ വിവരം അറിയിച്ചു. ഇതിന് പിന്നാലെ പാമ്പുപിടിത്തക്കാരൻ ആലപ്പുഴ മുല്ലയ്ക്കല്‍ നെല്ലിയാകുന്നേല്‍ ജിബി ജോസ് (46) എത്തിയാണ് പാമ്പുകളെ ഒരോന്നിനെയും പിടികൂടിയത്.

വാർഡ് മെമ്പർ ജിബീഷ് കൊച്ചുചാലിന്റെ നേതൃത്വത്തില്‍ സർപ്പ ആപ്പിലൂടെ വിവരം അറിയിച്ചതിനെ തുടർന്ന് ആലപ്പുഴ കൊമ്മാടിയില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group