video
play-sharp-fill

മൂർഖനെ വാങ്ങിയത് പതിനായിരം രൂപ വാടകയ്ക്ക്: ഉത്രയെ കൊലപ്പെടുത്തിയത് വാടകയ്‌ക്കെടുത്ത പാമ്പിനെ കൊണ്ട് കൊത്തിച്ച്; ഭർത്താവും സഹായികളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

മൂർഖനെ വാങ്ങിയത് പതിനായിരം രൂപ വാടകയ്ക്ക്: ഉത്രയെ കൊലപ്പെടുത്തിയത് വാടകയ്‌ക്കെടുത്ത പാമ്പിനെ കൊണ്ട് കൊത്തിച്ച്; ഭർത്താവും സഹായികളും ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: കൊല്ലത്ത് തുടർച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം കൊലപാതകമെന്നു വ്യക്തമായ സൂചന ലഭിച്ചു. പതിനായിരം രൂപയ്ക്കു വാടകയ്ക്കു എടുത്ത പാമ്പിനെ ഉപയോഗിച്ച് ഉത്രയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നുവെന്ന വ്യക്തമായ സൂചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഉത്രയുടെ ഭർത്താവിനെയും, പാമ്പിനെ വാടകയ്ക്കു നൽകിയ സഹായിയെയും ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര (25)യാണ് വീട്ടിലെ കിടപ്പു മുറിയിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഉത്ര മരിച്ച ശേഷമുള്ള സൂരജിന്റെ പെരുമാറ്റത്തിലെ പന്തികേട് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഉത്രയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടൂർ പറക്കോട് സ്വദേശിയാണ് ഉത്രയുടെ ഭർത്താവ് സൂരജ്. ഇയാൾക്ക് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് ഇയാളെയും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഉറക്കത്തിൽ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പി പിടുത്തക്കാരിൽനിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നും പോലീസിനു വിവരം ലഭിച്ചു. പാമ്പ് കടിയേറ്റാൽ ഉറക്കത്തിൽ നിന്ന് ഉണരുമെന്നാണ് ഈ രംഗത്തുള്ളവർ പറഞ്ഞത്. പ്രത്യേകിച്ചും മൂർഖൻ പാമ്പിന്റെ കടിയേറ്റാൽ അസഹനീയമായ വേദന ആയിരിക്കുമെന്നും പറയുന്നു. എന്നാൽ, ഉത്ര പാമ്പ് കടിയേറ്റത് അറിഞ്ഞില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്.

മാർച്ച് രണ്ടിനു സൂരജിന്റെ വീട്ടിൽവച്ചാണ് ആദ്യം ഉത്രയ്ക്കു പാമ്പിന്റെ കടിയേറ്റത്. തുടർന്ന് സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനായി പോന്നതായിരുന്നു. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പു കടി ഏൽക്കുകയായിരുന്നു. സംഭവങ്ങൾ നടക്കുമ്പോൾ രണ്ടു പ്രാവശ്യവും സൂരജ് മുറിയിൽ ഉണ്ടായിരുന്നു. ഉത്ര മരിച്ചശേഷം വീട്ടിലെത്തി കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കൊന്നതും സൂരജാണ്. ഇതിനിടെ ഉത്രയുടെ വീട്ടുകാർ നൽകിയ പരാതിയ്ക്ക് എതിരായി സൂരജും പോലീസിൽ പരാതി നൽകിയിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാൻ സഹോദരൻ കൊന്നതാണെന്ന തരത്തിലായിരുന്നു പരാതി.

അയ്യായിരം രൂപാവീതം കൊടുത്ത് സൂരജ് വാങ്ങിയ അണലിയും മൂർഖനുമാണ് രണ്ടുതവണയായി ഉത്രയെ കൊത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ മാസം ആറാം തീയതി രാത്രിയിലാണ് കുപ്പിയിലാക്കി ബാഗിൽ കരുതിയിരുന്ന മൂർഖൻ പാമ്പിനെ തങ്ങളുടെ കിടപ്പ് മുറിയിൽ സൂരജ് തുറന്നുവിട്ടത്. മൂർഖൻ ഉത്തരയെ രണ്ടുതവണ ആഞ്ഞുകൊത്തുമ്പോൾ സൂരജ് നോക്കി നിൽക്കുകയായിരുന്നു. പിന്നീട് ഇതിനെ കുപ്പിയിലാക്കാനുള്ള ശ്രമം നടത്തവെ സൂരജിനെ കൊത്താനായി പാമ്പ് തിരിഞ്ഞു. പിന്നീട് കുപ്പിയിലാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് കട്ടിലിൽത്തന്നെ ഉറങ്ങാതെ ഇരുന്ന് നേരംവെളുപ്പിച്ചു.

രാവിലെ വീട്ടുകാരെ വിളിച്ചുവരുത്തി ഉത്രയെ പാമ്പ്് കടിച്ചതായി അറിയിക്കുകയും മുറിയ്ക്കുള്ളിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. താൻതന്നെയാണ് പാമ്പിനെ കൊണ്ടിട്ട് കടിപ്പിച്ചതെന്നും പിന്നീട് അടിച്ചുകൊന്നതെന്നും സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പാമ്പിന് വീട്ടുപറമ്ബിൽ കുഴിച്ചിട്ടത് പൊലീസ് മാന്തിയെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും. ചാത്തന്നൂർ സ്വദേശിയായ പാമ്പു് പിടിത്തക്കാരിൽ നിന്നാണ് സൂരജ് പാമ്പുകളെ വാടകയ്ക്കു വാങ്ങിയത്. മുൻപും ഇത്തരത്തിൽ ഇവരിൽ നിന്നും പാമ്പുകളെ വാങ്ങാറുണ്ടായിരുന്നു.

പാമ്പ്് പിടുത്തക്കാരനും ഡ്രൈവറും സഹായിയും ചേർന്നാണ് കാറിൽ മാർച്ച് 26ന് സൂരജിന് അണലിയെ കുപ്പിയിലാക്കി എത്തിച്ചത്. 29ന് അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ഉത്തരയെ പാമ്പു് കടിക്കുകയും ചെയ്തു. അന്ന് പാമ്പു കടിച്ച് മൂന്ന് മണിക്കൂറിന് ശേഷമാണ് ഉത്രയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അന്ന് ജീവൻ രക്ഷിക്കാനായി. ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 22ന് ഡിസ്ചാർജ്ജ് വാങ്ങി ഉത്രയെ അഞ്ചലിലെ സ്വന്തം വീട്ടിലെത്തിച്ചു.

24ന് തന്നെ സൂരജ് അടുത്ത മൂർഖൻ പാമ്പിനെ വാങ്ങി, ഈ മാസം 6ന് രാത്രിയിൽ തുറന്നുവിട്ട് കടിപ്പിച്ചു. കൊലപാതകത്തിന് വേണ്ടിയാണ് പാമ്പിനെ വാങ്ങിയതെന്ന് പാമ്പ് പിടുത്തക്കാർ അറിഞ്ഞിരുന്നില്ല. വാർത്തകളിൽ ഈ വിഷയം വന്നതോട് ഇവർതന്നെ പൊലീസിനോട് പാമ്പിനെ വിറ്റകാര്യം വെളിപ്പെടുത്തി. ഇവരെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ഇടയില്ല. സൂരജിനെ തെളിവെടുപ്പിന് അഞ്ചലിലും അടൂരിലും എത്തിയ്ക്കും.

തിങ്കളാഴ്ച വൈകിട്ടോടെ കോടതിയിൽ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഉത്രയുടെ 98 പവന്റെ ആഭരണങ്ങളും പണവും സൂരജ് നേരത്തേ കൈക്കലാക്കിയിരുന്നു. ഉത്രയെ ഒഴിവാക്കി വേറെ വിവാഹം ചെയ്യാനായിരുന്നു പദ്ധതി. റൂറൽ എസ്.പി ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.അശോകന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. വിശ്വനാഥൻ-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് ഉത്ര. ധ്രുവ് ഏക മകനാണ്.