റീല്‍സ് വീഡിയോ വൈറലാകാന്‍ പാമ്പിനെ ചുംബിച്ചു; നാവിന് കടിയേറ്റ യുവാവ് ഗുരുതരാവസ്ഥയില്‍

Spread the love

ലഖ്‌നൗ: പാമ്പിനെ ചുംബിക്കുന്ന റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ നാവിന് കടിയേറ്റു. വിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

video
play-sharp-fill

ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ജിതേന്ദ്ര ജിത്തു എന്നയാള്‍ പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റിയ ശേഷം നാവുനീട്ടി ചുംബിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ഇയാള്‍ ഒരു ഇടത്തരം കര്‍ഷകനാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയെന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കൂടിനിന്നവരാണ് വീഡിയോ ചിത്രീകരിച്ചത്. പാമ്പിന് നേരെ നാവുനീട്ടീ ചുംബിക്കുന്നതും അതിനിടെ കടിയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group