പാമ്പിന്റെ ക‌ടിയേറ്റാൽ പേടിക്കരുത്… മരണം വരെ സംഭവിച്ചേക്കാം…പാമ്പ് കടിയേറ്റ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ..

Spread the love

ഒരു പാമ്പിനെ കണ്ടാൽ പെട്ടെന്ന് പേടിക്കുകയും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയുമാണ് ഭൂരിഭാ​ഗം പേർക്കും. അങ്ങനെയുള്ളപ്പോൾ പമ്പ് കടിച്ചാലുള്ള അവസ്ഥ എന്തായിരിക്കും..? എന്ത് ചെയ്യണമെന്നറിയാതെ പെട്ടെന്ന് പേടിക്കുകയും ഇതുവഴി രക്തചംക്രമണം കൂടി പാമ്പിന്റെ വിഷം പെട്ടെന്ന് തന്നെ ശരീരത്തിൽ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇതുവഴി എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെട്ടേക്കാം. എന്നാൽ, ചില കരുതലുകൾ എടുത്താൽ ഒരു പരിധിവരെ അപകടം ഒഴിവാക്കാൻ സാധിക്കും.

video
play-sharp-fill

പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കാം…

പാമ്പ് കടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടന്ന് അടുത്തുള്ള ഡോക്ടറുടെ അടുത്ത് എത്തിക്കുക എന്നുള്ളത് തന്നെയാണ്. സ്വയം ചികിത്സയ്ക്ക് ഒരിക്കലും മുതിരരുത്. ഒരിക്കലും ടെൻഷൻ ആകേണ്ട കാര്യം ഇല്ല, വൈദ്യസഹായം കൃത്യ സമയത്ത് ലഭിച്ചാല്‍ എത്ര വിഷമുള്ള പാമ്പ് ആണെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പ് കടിയേറ്റാല്‍ പെട്ടന്ന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം:

പാമ്പിന്റെ രൂപം, സ്വഭാവം എന്നിവ ഓര്‍മ്മയില്‍ സൂക്ഷിക്കുക. ഇത് വൈദ്യസഹായം തേടുമ്പോള്‍ ഡോക്ടറോട് പറയുന്നത് ചികിത്സയെ കൂടുതല്‍ ഫലപ്രദമാക്കാൻ സാഹായിക്കും.

കടിയേറ്റ വ്യക്തിയെ സമ്മര്‍ദ്ദത്തിലാക്കാതെ, സമാധാനിപ്പിക്കുക. ഇല്ലെങ്കില്‍ രക്തയോട്ടം വേഗത്തിലായി വിഷം പരന്നേക്കാം.

കടിയേറ്റ സ്ഥലത്ത് എന്തെങ്കിലും ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഊരി മാറ്റണം. കാലിന് ആണ് കടിയേറ്റതെങ്കില്‍ ഷൂ ഊരി മാറ്റണം.

കടിച്ച ഭാഗത്തിന് അധികം ഇളക്കം തട്ടാത്ത വിധം വയ്ക്കാൻ ശ്രദ്ധിക്കുക.

മുറിവുണ്ടാക്കുക, ഐസ് വെക്കുക, വായ വഴി വലിച്ചെടുക്കുക മുതലായവ പൂർണമായും ഒഴിവാക്കുക.

കൈകാലുകളിലാണ് കടി ഏറ്റതെങ്കില്‍, ആ ഭാഗങ്ങളെ ചലിപ്പിക്കാതിരിക്കാൻ വേണമെങ്കില്‍ സ്പ്ലിൻറ്റ് (splint) ചെയ്യാവുന്നതാണ് (കുറച്ച്‌ വീതിയുള്ള നീളത്തില്‍ എന്തെങ്കിലും വെച്ച്‌ അധികം മുറുകാത്ത വിധം കെട്ടുക).