
കളി കാര്യമായി; പാമ്പിന്റെ വാലിൽ പിടിച്ച് സാഹസിക പ്രകടനം; വാലിൽ പിടിച്ച് അഭ്യാസം കാട്ടുന്നതിനിടെ യുവാവിന്റെ സ്വകാര്യഭാഗത്ത് കടിച്ച് പാമ്പ്; വീഡിയോ കാണാം…
പാമ്പ് എന്ന് കേൾക്കുമ്പോൾ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാൽ അവസ്ഥ പറയുകയും വേണ്ട!.
ചിലർ ധൈര്യശാലിയാണെന്ന് മറ്റുള്ളവരുടെ മുന്നിൽ തെളിയിക്കാൻ അതിസാഹസികതയ്ക്ക് മുതിരാറുണ്ട്. കഴിഞ്ഞദിവസം പാമ്പിനെ സ്‌കിപ്പിങ് റോപ്പാക്കി ചാടുന്ന യുവാവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
മിണ്ടാപ്രാണിയെ ഉപദ്രവിക്കുന്നതിന് യുവാവിനെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിത്തന്നെ ഉയർന്നിരുന്നു. ഇപ്പോൾ മറ്റൊരു വീഡിയോയാണ് ചർച്ചയാകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പിന്റെ വാലിൽ പിടിച്ച് സാഹസിക പ്രകടനം നടത്തുന്നതിനിടെ, പാമ്പ് യുവാവിനെ കടിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. യുവാവിന്റെ സ്വകാര്യഭാഗത്താണ് പാമ്പ് കടിച്ചത്.
പാമ്പിന്റെ കടിയേറ്റ് യുവാവ് വേദന കൊണ്ട് പുളയുന്നത് വീഡിയോയിൽ കാണാം.കാണികൾ നോക്കിനിൽക്കേയാണ് യുവാവ് പാമ്പുമായി പ്രകടനം നടത്തിയത്.
വാലിൽ പിടിച്ച് പ്രകടനം നടത്തുന്നതിനിടെ, തുടക്കത്തിൽ പാമ്പ് കൊത്താൻ ഓങ്ങുന്നതും യുവാവ് ഒഴിഞ്ഞുമാറുന്നതും വീഡിയോയിൽ വ്യക്തമാണ്. അടുത്തതവണ യുവാവിന് പാമ്പിന്റെ ആക്രമണം ഏൽക്കുകയായിരുന്നു.
https://youtu.be/Huj4ZXd23LY