video
play-sharp-fill
പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

പാമ്പുകടിയേറ്റ കുട്ടിയെ കൊന്നത് വിഷഹാരി ..! മരുന്നിന് പകരം വിഷമിറക്കാൻ നൽകിയത് കുരുമുളക്; നമ്പർ വൺ കേരളത്തിൽ മണ്ടൻ ചികിത്സ

സ്വന്തം ലേഖകൻ

കൊല്ലം: അച്ഛനും അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്ന അഞ്ചുവയസുകാരൻ ശിവജിത്തിനെ പാമ്പുകടച്ചപ്പോൾ കൊണ്ട് പോയത് വിഷകാരിയുടെ അടുത്തേക്ക് . വിഷഹാരി പരിശോധിച്ച ശേഷം നൽകിയത് കുരുമുളക്. ഒപ്പം ഇത് കഴിച്ചാൽ അസുഖം മാറുമെന്ന ആശ്വാസവാക്കും.

പാമ്പുകടിയേറ്റ ശിവജിത്തിന് സമീപത്തെ വിഷഹാരിയായ സ്ത്രീ കരുമുളക് ചവയ്ക്കാൻ കൊടുക്കയും കുഴപ്പമില്ലെന്ന് പറയുകയുമാണ് ചെയ്തത്. എന്നാൽ കുട്ടി പിന്നീട് ചർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. അപ്പോഴേക്കും വിഷയം പടർന്ന് കുട്ടിയെ രക്ഷിക്കാൻ പറ്റാത്ത അവസ്ഥയിലാവുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീടും ചികിൽസ വൈകിയതുമാണ കൊല്ലം മാവടി മണിമന്ദിരത്തിൽ ശിവജിത്തിന്റെ മരണത്തിന് ഇടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാതൊരു സുരക്ഷയും ഇല്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു ശിവജിത്തും മാതാപിതാക്കളും താമസിച്ചിരുന്നു. മൺകട്ട കെട്ടി തകരവും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ ഒറ്റമുറി കൂരയാണ് ഇവരുടെ വീട്. സിമന്റ് കട്ട അടുക്കി മരപ്പലക അടിച്ച ഒരു ചെറിയ മുറിയും ചേർന്നുണ്ട്. ശിവജിത്തിന്റെ അച്ഛൻ കൂലിപ്പണിക്കാരനായ മണിക്കുട്ടൻ തന്നെ കെട്ടിപ്പൊക്കിയതാണ് ഈ മാടം. കഷ്ടിച്ചു നിവർന്നു നിൽക്കാവുന്ന ഉയരമേ വീടിനുള്ളൂ. ഏതു വഴി വേണമെങ്കിലും ഇഴജന്തുക്കൾക്ക് അകത്തു കയറാം.

. രാവിലെ ഉറക്കമുണർന്നപ്പോഴാണ് ശിവജിത്ത് കാലിലെന്തോ കടിച്ചെന്നും വേദനിക്കുന്നുവെന്നും പറഞ്ഞത്. റോഡിൽ നിന്നു അൽപം ഉള്ളിലാണ് വീടെന്നതിനാൽ അച്ഛൻ മണിക്കുട്ടൻ മകനെയും കൂട്ടി നടന്നാണ് റോഡിലെത്തിയത്.

പോകും വഴി അയൽപക്കത്തെ ഗൃഹനാഥയെ ശിവജിത്ത് കാല് കാണിക്കുകയും തേൾ കുത്തിയതാണെന്നു പറയുകയും ചെയ്തു. റോഡിലെത്തി ഓട്ടോറിക്ഷ പിടിച്ച് ഇവർ ആദ്യം പോയത് വിഷവൈദ്യയായ ഒരു സ്ത്രീയുടെ വീട്ടിലേക്കാണ്. എന്നാൽ പിന്നീട് കുട്ടി ഛർദിക്കുകയും കുഴഞ്ഞുവീഴാൻ തുടങ്ങുകയും ചെയ്തതോടെയാണ് പുത്തൂരിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് പാമ്ബ് കടിച്ചതാണെന്നു സ്ഥിരീകരിച്ചത്. പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കിൽ പൊന്നുമോന് ഇതു സംഭവിക്കില്ലായിരുന്നു എന്നു മണിക്കുട്ടൻ പറയുന്നു.

ഏറെ മോഹിച്ചു സ്വന്തമാക്കിയ കളിപ്പാട്ടവും നെഞ്ചോടു ചേർത്താണ് ശിവജിത്ത് മടങ്ങിയത്. ശിവജിത്ത് ആവശ്യപ്പെട്ടത് അനുസരിച്ച് ദിവസങ്ങൾക്കു മുൻപാണ് മണിക്കുട്ടൻ ഒരു മണ്ണുമാന്തി കളിപ്പാട്ടം വാങ്ങി നൽകിയത്. പക്ഷേ കളിച്ചു കൊതി തീരും മുൻപേ ശിവജിത്തിനെ മരണം തട്ടിയെടുത്തു.

വിദ്യാലയത്തിൽ നിന്നും പാമ്പിന്റെ കടിയേറ്റ ഷെഹ്‌ലയുടെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെയാണ് മറ്റൊരു പിഞ്ചുകുഞ്ഞിന്റെയും ദാരുണമരണവും ഉണ്ടായിരിക്കുന്നത്. അതേസമയം പാമ്പുകടിച്ചാൽ ഉടൻതന്നെ ശാസ്ത്രീയ ചികിത്സ തേടുകയാണ് വേണ്ടെതെന്നും, പാമ്പുവിഷം അകത്തെത്തിയാൽ ആന്റിവെനം ചികിൽസമാത്രമാണെന്ന് പോംവഴിയെന്നും ജനകീയ ആരോഗ്യപ്രവർത്തകർ ആവർത്തിച്ച് പ്രചാരണം നടത്തുന്നുണ്ട്.