video
play-sharp-fill

വിറക് പുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

വിറക് പുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

Spread the love

കോഴിക്കോട്: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. മങ്ങാട് കൂട്ടാക്കില്‍ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.

വീട്ടിലെ ആവശ്യത്തിന് വിറക് പുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: ചെക്കിണി കുന്നുമ്മല്‍. അമ്മ: നാരായണി.

ഭര്‍ത്താവ്: ബാലന്‍ കൊല്ലരുതൊടികയില്‍. മക്കള്‍: വിനോദ്, ബിന്ദു, ബിനീഷ്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group