വീടിന് സമീപത്തെ കരിങ്കൽക്കെട്ടിൽ ഇരിക്കുമ്പോൾ പാമ്പ് കടിയേറ്റു; ഭിന്നശേഷിക്കാരൻ മരിച്ചു

Spread the love

കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ പാമ്പുകടിയേറ്റ് ഭിന്നശേഷിക്കാരൻ മരിച്ചു. മരോട്ടിച്ചുവട് ലക്ഷം വീട് ഉന്നതിയിൽ ഷിനോയ് ആണ് മരിച്ചത്.

ഇന്നലെ രാത്രി വീടിനു സമീപത്തെ കരിങ്കൽക്കട്ടിനു മുകളിൽ ഇരിക്കുമ്പോഴാണ് പാമ്പുകടിച്ചത്. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു വർഷം മുൻപ് ഉണ്ടായ അപകടത്തെ തുടർന്ന് ഷിനോയുടെ ഇടതുകാൽ മുട്ടിന് താഴേ മുറിച്ചു മാറ്റിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group