
സ്വന്തം ലേഖകൻ
കടുത്തുരുത്തി: തോട് വൃത്തിയാക്കുന്നതിനിടെ പിടിയിലായ പെരുമ്പാമ്പ് നാട്ടുകാര്‍ക്കും പോലീസിനും തലവേദനയായി.
ഇന്നലെയാണ് ആപ്പാഞ്ചിറ തോട് വൃത്തിയാക്കുന്നതിനിടെയാണ് 12 മുട്ടകളുമായി പെരുമ്പാമ്പ് നാട്ടുകാരുടെ പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് കുറേസമയം നാട്ടുകാര്‍ പാമ്പിനെ ആപ്പാഞ്ചിറയില്‍ തന്നെ സൂക്ഷിച്ചു. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചെങ്കിലും ഉച്ചയായിട്ടും ഇവരെത്താതെ വന്നതോടെ നാട്ടുകാര്‍ പാന്പുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി.
എന്നാല്‍ പാമ്പിനെ സൂക്ഷിക്കാന്‍ തങ്ങള്‍ക്കാവില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. തുടര്‍ന്ന് നാട്ടുകാരും പോലീസുമായി തര്‍ക്കമായി. ഇതിനിടെ പാമ്പിനെ സ്റ്റേഷനിലെത്തിച്ച ചിലരുടെ വാഹനങ്ങളുടെ തക്കോല് പോലീസ് ബലമായി പിടിച്ചു വാങ്ങിയതായും ഇവര്‍ക്കെതിരേ കേസെടുക്കുമെന്ന് ഭീഷിണിപ്പെടുത്തിയതായും നാട്ടുകാര്‍ പറഞ്ഞു.
പിന്നീട് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് 2.30 ഓടെ ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ കൈപ്പറ്റി. ഇതോടെയാണ് പിടിച്ചു വാങ്ങിയ നാട്ടുകാരുടെ വാഹനങ്ങളുടെ താക്കോല്‍ പോലീസ് തിരികെ നല്‍കിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
പാമ്പിനൊപ്പം കിട്ടിയ മുട്ടകളും ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് അധികൃതര്‍ കൊണ്ടു പോയി. പാന്പ് സ്റ്റേഷനില്‍നിന്നും പോയതോടെയാണ് പോലീസുകാര്‍ക്കും ആശ്വാസമായത്.