പാമ്പ് പേടിയിൽ കാളിവീട് കോളനി: പാമ്പിനെ പിടിക്കാൻ വല വിരിച്ച നാട്ടുകാർ; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് കരിമൂർഖൻ ഉൾപ്പെടെ അഞ്ചു മൂർഖൻ

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ആലപ്പുഴ: പാമ്പ് പേടിയിൽ കോളനിനിവാസികൾ . ആലപ്പുഴ പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനിയിൽ നിന്നും ഒരാഴ്ചയ്ക്കിടെ പിടിച്ചത് ഒരു കരിമൂർഖൻ ഉൾപ്പെടെ അഞ്ചു മൂർഖൻ പാമ്പുകളെയാണ്. പാമ്പിനെ പിടിക്കാൻ വീടുകൾക്കു ചുറ്റിനും വല വിരിച്ച് പ്രതിരോധം തീർത്തിരിക്കുകയാണ് ഇവർ. കുട്ടികളുൾപ്പെടെ 21 കുടുംബങ്ങളാണ് ഇവിടെ പേടിച്ച് കഴിയുന്നത്.

 

പട്ടണക്കാട് പഞ്ചായത്ത് 15-ാം വാർഡിലാണ് കോളനി. 21 വീടുകളാണ് കോളനിയിലുള്ളത്. പാമ്പ് ശല്യം സംബന്ധിച്ചു പരാതി പറഞ്ഞിട്ടും അധികൃതർ നടപടി തുടങ്ങിയിട്ടില്ലെന്ന് നാട്ടുകാരുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോളനിക്കു ചുറ്റും പുല്ലുകൾ വളർന്നു കാടായി മാറിയതും തോടുകളിൽ മാലിന്യം നിറയുന്നതുമാണ് പാമ്പ് ശല്യത്തിനു കാരണമെന്നു കോളനി നിവാസികൾ പറയുന്നു. പഞ്ചായത്ത് റോഡ് നിർമ്മാണം തുടങ്ങിയത് പൂർത്തിയാക്കാത്തതിനാൽ ഗതാഗത സൗകര്യവുമില്ല. വഴി വിളക്കുകൾ ഉണ്ടെങ്കിലും തെളിയാത്തത് അപകടസാധ്യത വർദ്ധിക്കുകയാണ്