
തലയോലപ്പറമ്പ്: വീട്ടുമുറ്റത്തുനിന്നു ആറടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. തലയോലപ്പറമ്പ് ഉമ്മാംകുന്ന് ഗോകുലത്തില്‍ സുജാതയുടെ വീട്ടുമുറ്റത്തുനിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മുറ്റം അടിച്ചുവാരുന്നതിനായി വീട്ടമ്മ പുറത്തിറങ്ങിയപ്പോഴാണ് മുറ്റത്ത് പെരുമ്പാമ്പ് കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്ന് തന്നെ പഞ്ചായത്തംഗം ഡൊമിനിക് ചെറിയാനെ വിവരം അറിയിച്ചു.
വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചതിനെത്തുടർന്ന് പാമ്പ് പിടിത്തത്തില്‍ പരിശീലനം ലഭിച്ച സർപ്പ ഗ്രൂപ്പ് അംഗം അരയൻകാവ് സ്വദേശി പി എസ് സുജയ് എത്തി പെരുമ്പാമ്പിനെ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group