
കണ്ണൂർ: കണ്ണൂർ വാണിയപ്പാറ തുടിമരത്ത് വീട്ടില്‍ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.
വീടിൻ്റെ അടുക്കളയിൽ എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് അടുക്കള മുറിയുടെ മൂലക്ക് ചുരുണ്ട് കൂടി കിടന്ന കൂറ്റൻ രാജവെമ്പാലയെ കണ്ടത്.
പേടിച്ച വീട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മാർക്ക് പ്രവർത്തകരായ ഫൈസല്‍ വിളക്കോട് മിറാജ് പേരാവൂർ അജില്‍കുമാർ സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയും പിന്നീട് വനത്തില്‍ വിട്ടയക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് കണ്ണൂരില്‍ നിന്നും രാജവെമ്പാലയെ പിടികൂടുന്നത്. നേരത്തെ തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തില്‍ നിന്നും രാജവെമ്പാലയെ പിടികൂടിയിരുന്നു. മാർക്ക് പ്രവർത്തകൻ രാജവെമ്പാലയെ പിടികൂടി പിന്നീട് വനത്തില്‍ വിട്ടു.
കൂടാതെ രണ്ട് ദിവസം മുൻപ് വടക്കാഞ്ചേരി പൂതനക്കയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന തോട്ടില്‍ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടിയിരുന്നു. തോട്ടില്‍ പണിയെടുക്കുകയായിരുന്ന ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.