പാമ്പുകളുടെ രാജാവ്: 20 പേരെ കൊല്ലാനുള്ള വിഷം; കടിയേറ്റാല്‍ ഉടനടി മരണം; എന്നാൽ ആക്രമിക്കുന്നതിന് മുൻപ് രാജവെമ്പല ഇങ്ങനെയൊരു സിഗ്നല്‍ തരും; വെറുതേയല്ല പാമ്പുകളിലെ മാന്യനെന്ന് വിളിക്കുന്നത്

Spread the love

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ്‌ രാജവെമ്പാല. പാമ്പുകളിലെ രാജാവ് എന്ന വിശേഷണം രാജവെമ്പല (കിംഗ് കോബ്ര)യ്ക്ക് സ്വന്തമാണ്. ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമായാണ് രാജവെമ്പാല കണക്കാക്കപ്പെട്ടിരിക്കുന്നത്.

video
play-sharp-fill

അറിഞ്ഞൊന്ന് കടിച്ചാല്‍ ഒറ്റത്തവണ പുറപ്പെടുവിക്കുന്ന വിഷം കൊണ്ട് 20 മനുഷ്യരെ വരെ കൊല്ലാനും അല്ലെങ്കില്‍ ഒരു ആനയെ പോലും വകവരുത്താനും ശേഷിയുണ്ട് രാജവെമ്പാലയ്ക്ക്.

എന്നാൽ പൊതുവേ പ്രകോപിതനാകാത്ത പാമ്പാണ് രാജവെമ്പാല. അത്ര വേഗത്തില്‍ വിഷം പ്രയോഗിച്ചുള്ള കടി ഇവ നടത്താറില്ലെന്നതാണ് പ്രധാനമായ കാര്യം. തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ മാത്രമാണ് രാജവെമ്പാലകൾ വിഷം പുറത്തേക്ക് ചീറ്റാറുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരമാവധി അഞ്ചര മീറ്റർ വരെയാണ് ഇവയുടെ നീളം. ഒമ്പത് കിലോഗ്രാം വരെ ഭാരവുണ്ടാകും. 18-20 വയസ് വരെ ഇവ ജീവിക്കും. മുഖ്യമായും മറ്റു പാമ്പുകളാണ് രാജവെമ്പാലയുടെ ഭക്ഷണം. മറ്റു ചെറുജീവികളേയും ഇവ ഭക്ഷണമാക്കാറുണ്ട്.

പ്രധാനമായും ഉള്‍ക്കാടുകളില്‍ ജീവിക്കാനിഷ്ടപ്പെടുന്ന ഇവ സാധാരണഗതിയില്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ അധികം വരാറില്ല. ‘പാമ്പുകളുടെ രാജാവ്’ എന്നറിയപ്പെടുന്ന ഇവ ശാന്തസ്വഭാവമുള്ളവയാണ്. ഇരയെ ആക്രമിക്കുന്നതിന് മുൻപ് കൃത്യമായ മുന്നറിയിപ്പ് നല്‍കുന്ന പാമ്പുകൾ കൂടിയാണവ. തന്റെ ജീവന് ഭീഷണിയാകുമ്ബോള്‍ മാത്രമേ രാജവെമ്പല തിരിച്ച്‌ ആക്രമിക്കാറുള്ളൂ. രാജവെമ്പലകള്‍ പൊതുവേ മനുഷ്യരെ ഉപദ്രവിക്കുന്നത് പരമാവധി അവഗണിക്കാറുണ്ട്.

പാമ്പുകളുടെ മുരള്‍ച്ച (hiss) യാണ് പ്രധാന മുന്നറിയിപ്പ്. ഈ ശബ്ദത്തിലൂടെയാണ് പ്രതിയോഗിയെ ഭയപ്പെടുത്താനും ശ്രമിക്കുന്നത്. രാജവെമ്പാലകൾ വലിയ ശബ്ദത്തിലാണ് മുരളുക. തലയുടെ ഭാഗം വികസിപ്പിക്കുന്നതാണ് ആക്രമിക്കുന്നതിന് മുൻപ് ഇവ നല്‍കുന്ന മറ്റൊരു മുന്നറിയിപ്പ്. ഇങ്ങനെ ചെയ്യുന്നതിലൂടെ തന്റെ ആകാര വലുപ്പം കാണിച്ച്‌ പ്രതിയോഗിയെ ഭയപ്പെടുത്തുകയെന്ന ഉദ്ദേശവും രാജവെമ്പാലകൾക്കുണ്ട്. അതുപോലെ തന്നെ നിലത്ത് നിന്ന് ഉയര്‍ന്ന് ശൗര്യം പ്രകടിപ്പിച്ചും ആക്രമിക്കുന്നതിന് മുൻപ് രാജവെമ്പാലകള്‍ മുന്നറിയിപ്പ് നൽകാറുണ്ട്.