പത്തി വിടർത്തി മൂർഖൻ, പാമ്പിന് നേരെ കണ്ണാടി കാണിച്ചുകൊടുത്ത് യുവാവ്; പിന്നീട് നടന്നത് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ

Spread the love

മനുഷ്യവാസമുള്ളടത്ത് സാധാരണമായി കണ്ടുവരുന്ന ജീവികളാണ് പാമ്പുകൾ. പാമ്പുകളിൽ തന്നെ ഏറ്റവും അപകടകാരിയായ ഒന്നാണ് മൂർഖൻ. പ്രകോപിപ്പിച്ചാല്‍ അത് പെട്ടെന്ന് കൊത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

പാമ്പുകളെ ചുറ്റിപ്പറ്റി നിരവധി അന്ധവിശ്വാസങ്ങളും മിഥ്യാഭോധങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത്രയും അപകടം ഉണ്ടാക്കാൻ കഴിയുന്ന പാമ്പുകളെ ഉപയോഗിച്ച്, ചിലർ ശ്രദ്ധ പിടിച്ചുപറ്റാനായി സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്യുന്നത് പൊതുവായി കണ്ടുവരുന്ന പ്രവണതയാണ്. ഇപ്പോള്‍ അത്തരത്തിലൊരു റീലാണ് നവമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നത്.

വീഡിയോ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

https://www.instagram.com/reel/DHfkDS9xZdD/?igsh=cnVtN2swdjVsNDlp

ഒരു വ്യക്തി തൻറെ കയ്യിലുള്ള കണ്ണാടി പാമ്പിന് കാണിച്ചുകൊടുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് പിന്നെ അവിടെ നടന്നത്. കണ്ണാടിയില്‍ തന്റെ രൂപം കണ്ടെന്ന പോലെ പാമ്പ് കുറേ സമയം അതില്‍ നോക്കി നില്‍ക്കുന്നു. തുടർന്ന് കണ്ണാടി കൊത്താൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. പശ്ചാത്തലത്തില്‍ ബോളിവുഡ് സിനിമയായ നാഗിനിലെ ‘തേരേ ഇഷ്‌ക് കാ മുജ് പർ ഹുവാ യേ അസർ ഹേ’ എന്ന ഗാനം നല്‍കിയിട്ടുണ്ട്.

@salman_pathan230 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം 1.06 കോടിയിലധികം പേരാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നു.
ഇതിൽ വീഡിയോയില്‍ കാണുന്നയാളെ രൂക്ഷമായി വിമർശിക്കുന്നവരും നിരവധിയാണ്. പാമ്പിനെക്കൊണ്ട് ഇങ്ങനെ കോമാളിത്തരം കാണിക്കരുതെന്നും അപകടമാണെന്നുമൊക്കെയാണ് കമന്റുകള്‍.