
മഴക്കാലങ്ങളിൽ പകർച്ചവ്യാധികൾക്കൊപ്പം സൂക്ഷിക്കേണ്ട മറ്റൊന്നാണ് വിഷപ്പാമ്പുകൾ. മഴക്കാലമായാൽ വീട്ടിലും പറമ്പിലുമൊക്കെ പാമ്പ് ശല്യം വർദ്ധിക്കാറുണ്ട്. പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണവും വർധിക്കാറുണ്ട്. വാതിലുകളും ജനലുകളും അടച്ചിട്ടാലും എങ്ങനെയാണ് വീടിനുള്ളിൽ പാമ്പുകൾ എത്തുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പാമ്പുകള്‍ വീട്ടിലേക്ക് കടക്കാൻ ഇടയാക്കുന്ന പ്രധാന ഘടകങ്ങളും അവയെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന പ്രതിവിധികളും എന്തൊക്കെയാണെന്ന് നോക്കാം:
പാമ്പുകളെ ആകർഷിക്കുന്ന ഘടകങ്ങൾ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈർപ്പമുള്ള സ്ഥലങ്ങള്‍: ചോർച്ചയുള്ള ടാപ്പുകള്‍, പൈപ്പുകള്‍, അല്ലെങ്കില്‍ നിരന്തരമായി വെള്ളം കെട്ടിനില്‍ക്കുന്ന ഈർപ്പമുള്ള സ്ഥലങ്ങള്‍ എന്നിവ പാമ്ബുകളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. കുടിക്കാനും ഒളിച്ചിരിക്കാനും അവ ഇത്തരം സ്ഥലങ്ങള്‍ തേടിയെത്തും. അടുക്കളയിലും സിങ്കിന് സമീപത്തുമുള്ള ചോർച്ചകള്‍ ഉടനടി നന്നാക്കുകയും കാബിനറ്റുകള്‍ക്കടിയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക.
തുറന്ന ചവറ്റുകുട്ടകള്‍: ഭക്ഷണാവശിഷ്ടങ്ങളും നനഞ്ഞ മാലിന്യങ്ങളും നിറഞ്ഞ തുറന്ന ചവറ്റുകുട്ടകള്‍ എലികളെയും മറ്റ് ക്ഷുദ്രജീവികളെയും ആകർഷിക്കും. ഇത് പിന്നീട് പാമ്ബുകള്‍ക്ക് നിങ്ങളുടെ അടുക്കളയിലേക്കോ സംഭരണ സ്ഥലങ്ങളിലേക്കോ വഴിയൊരുക്കും. ചവറ്റുകുട്ട എപ്പോഴും അടച്ചു സൂക്ഷിക്കുകയും കൃത്യമായി മാലിന്യം നീക്കം ചെയ്യുകയും ചെയ്യുക.
അലങ്കോലമായ മൂലകള്‍: വീടിനുള്ളിലെ ഇരുണ്ടതും ഈർപ്പമുള്ളതും അലങ്കോലപ്പെട്ടതുമായ മൂലകള്‍ പാമ്ബുകള്‍ക്ക് ഒളിച്ചിരിക്കാൻ പറ്റിയ മികച്ച സ്ഥലങ്ങളാണ്. അടുക്കളയോ സംഭരണ സ്ഥലങ്ങളോ വൃത്തിഹീനമാണെങ്കില്‍, അവ പാമ്ബുകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. മൂലകളും ഉപയോഗിക്കാത്ത സ്ഥലങ്ങളും പതിവായി വൃത്തിയാക്കുന്നത് പാമ്ബുകളെ അകറ്റി നിർത്താൻ സഹായിക്കും.
അടച്ചുമൂടാത്ത ഭക്ഷ്യധാന്യങ്ങള്‍: പയർവർഗ്ഗങ്ങള്‍, അരി, ഗോതമ്ബ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ ശരിയായ രീതിയില്‍ അടച്ചുമൂടാതെ സൂക്ഷിക്കുകയാണെങ്കില്‍ എലികളെയും പ്രാണികളെയും ആകർഷിക്കും. ഈ എലികള്‍ പാമ്ബുകളുടെ പ്രധാന ഭക്ഷണമാണ്. അങ്ങനെ, എലികളെ തേടി പാമ്ബുകള്‍ നിങ്ങളുടെ വീട്ടിലെത്തും. അതിനാല്‍, മഴക്കാലത്ത് ധാന്യങ്ങള്‍ ശരിയായി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
മാംസത്തിന്റെ ഗന്ധം: പച്ചമാംസം, മത്സ്യം, മുട്ട എന്നിവയുടെ രൂക്ഷഗന്ധം തവളകള്‍, എലികള്‍ തുടങ്ങിയ ചെറിയ മൃഗങ്ങളെ ആകർഷിക്കും. ഇവ പാമ്ബുകളുടെ എളുപ്പത്തിലുള്ള ഇരകളാണ്. അതിനാല്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉടൻതന്നെ സംസ്കരിക്കുകയും ചുറ്റും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുക.
പാമ്പുകളെ അകറ്റാൻ കഴിയുന്ന പ്രതിവിധികൾ:
വേപ്പിലയും ആര്യവേപ്പും: വേപ്പിലയും ആര്യവേപ്പും പാമ്ബുകളെ അകറ്റാൻ ഫലപ്രദമാണ്.
ചെടികള്‍: വീടിന് സമീപം സർപ്പഗന്ധ അല്ലെങ്കില്‍ പുകയില ചെടികള്‍ നടുന്നത് പാമ്ബുകളെ അകറ്റി നിർത്താൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.
വെളുത്തുള്ളിയും ഉള്ളിയും: പാമ്ബുകള്‍ക്ക് വെളുത്തുള്ളിയുടെയും ഉള്ളിയുടെയും മണം ഇഷ്ടമല്ല. ഇവ ജനലുകള്‍ക്ക് സമീപം സൂക്ഷിക്കുന്നത് പാമ്ബുകള്‍ വീടിനുള്ളിലേക്ക് വരുന്നത് തടയാൻ സഹായിക്കും.