
പേരൂർക്കട: മഴക്കാലം എത്തിയതോടെ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യത്താൽ ജനങ്ങൾ ദുരിതത്തിലാകുകയാണ്.
ആഫ്രിക്കൻ ഒച്ചകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നത് തണുപ്പ് കൂടുതല്‍ തങ്ങിനില്‍ക്കുന്ന ഭാഗങ്ങളിലാണ്. എന്നാൽ പുറം തോടുകളുള്ള ആഫ്രിക്കൻ ഒച്ചുകളെ കൂടാതെ സാധാരണ ഒച്ചുകളെയും വ്യാപകമായി കണ്ടുവരുന്നുണ്ട്.
ഇവ കടന്നുപോകുന്ന ഭാഗങ്ങളിൽ വെളുത്ത വരകള്‍ കാണപ്പെടാറുണ്ട്. മഴ പെയ്തുതുടങ്ങിയതോടെ ശല്യം ഇരട്ടിച്ചിരിക്കുകയാണ്. മുറ്റം മുതല്‍ ശുചിമുറി വരെ ഇവ കൂട്ടമായി എത്തി പറ്റിപ്പിടിച്ചിരിക്കും. കുപ്പികളിലും കലങ്ങളിലും എന്നുവേണ്ട, വെള്ളം സംഭരിച്ചുവയ്ക്കുന്ന ബക്കറ്റുകളിലും വരെ ആഫ്രിക്കന്‍ ഒച്ചുകള്‍ കടന്നുകയറിയിട്ടുണ്ട്. മതിലുകളില്‍, പ്രത്യേകിച്ചും പായല്‍ ബാധിച്ച മതിലുകളില്‍ ഇവ കൂട്ടത്തോടെ കാണപ്പെടാറുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവയുടെ ശല്യം നിത്യപ്രശ്നമായി മാറിയതോടെ ഒച്ചുകളേ എങ്ങനെ തുരത്താമെന്ന ചിന്തയിലാണ് ഓരോ വീട്ടുകാരും. പലരും മണ്ണെണ്ണ ഉപയോഗിച്ച് ഒച്ചുകളെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് ഫലപ്രദമല്ല. വീടുകള്‍ക്കുള്ളില്‍ ഒച്ചുകള്‍ കടന്നുകയറുന്നതാണ് ജനങ്ങളെ വല്ലാതെ വലയ്ക്കുന്നത്.