തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനില്‍ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച്‌ യുവാവ് മരിച്ചു

Spread the love

കൊച്ചി : തൃപ്പൂണിത്തുറ എസ് എൻ ജംഗ്ഷനില്‍ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച്‌  യുവാവ് മരിച്ചു.

video
play-sharp-fill

തൃശ്ശൂർ ചൂലിശ്ശേരി ചീനിക്കല്‍ വീട്ടില്‍ ജയചന്ദ്രന്റെ മകൻ അർജുൻ (19) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 4.15ഓടെയാണ് അപകടം നടന്നത്. പനങ്ങാട് ഫിഷറീസ് കോളേജിലെ (കുഫോസ്) ബി.ടെക് ഫുഡ് ടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അർജുൻ. പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആർ ടി സി സൂപ്പർ എക്‌സ്പ്രസ് ബസാണ് അർജുൻ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചത്.

അപകട സമയത്ത് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഹൃത്തിനെ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച്‌ മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. അപകട സമയത്ത് അർജുന് പിന്നാലെ മറ്റൊരു ബൈക്കില്‍ വേറൊരു സുഹൃത്തുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അർജുനെ സംഭവസ്ഥലത്ത് നിന്ന് അധികം വൈകാതെ വടക്കേക്കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. നില അതീവ ഗുരുതരമായതിനാല്‍ പിന്നീട് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. അമ്മ: സംഗീത, സഹോദരി: അഞ്ജന