video
play-sharp-fill

ഓസ്ട്രേലിയ- ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ നാടകീയ രംഗങ്ങൾ :   സ്റ്റീവ് സ്മിത്തും അമ്പയറും തമ്മിൽ വാക്കുതർക്കം

ഓസ്ട്രേലിയ- ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ നാടകീയ രംഗങ്ങൾ : സ്റ്റീവ് സ്മിത്തും അമ്പയറും തമ്മിൽ വാക്കുതർക്കം

Spread the love

 

സ്വന്തം ലേഖകൻ

മെൽബൺ: ഓസ്ട്രേലിയ- ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ നാടകീയ രംഗങ്ങൾ. റൺസ് അനുവദിക്കാത്ത അമ്പയറുടെ തീരുമാനത്തെ സ്റ്റീവ് സ്മിത്ത് ചോദ്യം ചെയ്തതാണ് വിവാദമായത്.

ഓസീസ് ഇന്നിങ്സിന്റെ 26-ാം ഓവറിൽ നീൽ വാഗ്‌നറിന്റെ ഷോട്ട് ബോൾ സ്മിത്തിന്റെ നെഞ്ചിൽ തട്ടി തെറിച്ചു. പിന്നാലെ സ്മിത്ത് സിംഗിൾ ഓടി. എന്നാൽ, ഷോട്ടിന് ശ്രമിച്ചില്ലെന്ന കാരണത്താൽ അമ്പയർ നൈജൽ ലോങ് റൺസ് അനുവദിച്ചില്ല. ഇതിനെ തുടർന്ന് സ്മിത്ത് അമ്പയറെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് മുൻതാരം ഷെയ്ൻ വോൺ രംഗത്തെത്തിയതോടെയാണ് രംഗം ശാന്തമായത്. ഷോട്ട് ബോളിൽ ഷോട്ടിന് ശ്രമിച്ചില്ലെങ്കിലും റൺസിനായി ഓടാം എന്നും സ്മിത്ത് ചൂണ്ടിക്കാണിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്