മന്ത്രി വി.എൻ. വാസവന്റെ സഹോദരപുത്രി കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; സ്മിത ഉല്ലാസ് ജനവിധി തേടുന്നത് പാമ്പാടിയില്‍ നിന്ന്

Spread the love

കോട്ടയം: സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ സഹോദരന്റെ മകള്‍ കോട്ടയത്ത് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നു.

video
play-sharp-fill

മന്ത്രിയുടെ ജ്യേഷ്ഠൻ വി.എൻ. സോമന്റെ മകളായ സ്മിത ഉല്ലാസാണ് പാമ്പാടിയില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടുന്നത്. പാമ്പാടി ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡിലാണ് സ്മിത മത്സരിക്കുന്നത്.

സ്മിത ഏകദേശം രണ്ട് വർഷമായി കോണ്‍ഗ്രസ് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇതിനു മുന്നോടിയായി പാമ്പാടി സർവീസ് സഹകരണ ബാങ്കിലേക്ക് കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പിതാവ് വി.എൻ. സോമൻ കോണ്‍ഗ്രസ് അനുഭാവിയായിരുന്നുവെന്നും സ്മിത വ്യക്തമാക്കി.