
തിരുവനന്തപുരം : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച 27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകിട്ട് 4.30ന് നടക്കും.
ചടങ്ങ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും.തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിക്കും.
എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച മിനി റവന്യൂ ടവറിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് മന്ത്രി നിർവഹിക്കും. ചടങ്ങില്‍ മേയർ വി വി രാജേഷ്, ശശി തരൂർ എംപി, റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്കം, ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു കെ., ജില്ലാ കളക്ടർ അനുകുമാരി എന്നിവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ ബന്ധപ്പെട്ട എംഎല്‍എമാർ അധ്യക്ഷത വഹിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് ഭരണാനുമതി ലഭിച്ച 885 വില്ലേജുകളില്‍ ഇതിനകം 595 എണ്ണം സ്മാർട്ട് വില്ലേജുകളായി മാറിയിട്ടുണ്ട്. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 117 വില്ലേജുകളില്‍ 27 എണ്ണം ഇപ്പോള്‍ പൂർത്തിയായതാണ്. ശേഷിക്കുന്ന 173 വില്ലേജുകളില്‍ പദ്ധതി പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജനസേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട് വില്ലേജ് പദ്ധതികള്‍ മുന്നേറുന്നതായി അധികൃതർ അറിയിച്ചു.



