video
play-sharp-fill

നിങ്ങളുടെ ബജറ്റ് 10,000 രൂപയാണോ? ഈ വിലയിൽ മികച്ച ഒരു മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? എങ്കിൽ ഈ വില ശ്രേണിയിൽ വരുന്ന മികച്ച മൊബൈൽ ഫോണുകളെക്കുറിച്ച് അറിയാം.

നിങ്ങളുടെ ബജറ്റ് 10,000 രൂപയാണോ? ഈ വിലയിൽ മികച്ച ഒരു മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? എങ്കിൽ ഈ വില ശ്രേണിയിൽ വരുന്ന മികച്ച മൊബൈൽ ഫോണുകളെക്കുറിച്ച് അറിയാം.

Spread the love

ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ ആളുകൾക്ക് വളരെ അത്യാവശ്യം ഉള്ള ഉപകരണമായി മാറിയിരിക്കുന്നു. എല്ലാവരും അവരവരുടെ ബജറ്റിന് അനുസരിച്ച് മൊബൈൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നു.

നിങ്ങളുടെ ബജറ്റ് 10,000 രൂപയാണോ? ഈ വിലയിൽ മികച്ച ഒരു മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നോ? എങ്കിൽ ഈ വില ശ്രേണിയിൽ വരുന്ന മികച്ച മൊബൈൽ ഫോണുകളെക്കുറിച്ച് അറിയാം.

മോട്ടറോള ജി35 5ജി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടറോള ബജറ്റ് സ്‍മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിൽ പേരുകേട്ട കമ്പനിയാണ്. മോട്ടറോള ജി35 5ജിയും അത്തരത്തിലൊരു ഫോണാണ്. 9,999 രൂപ വിലയുള്ള ഈ ഫോണിൽ 120Hz റിഫ്രഷ് റേറ്റും, ശരിക്കും സുഗമമായ അനുഭവവും നൽകുന്ന 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി+ സ്‌ക്രീനും ഉണ്ട്. ഫോണിന് ഒരു സൂണിസോക് ടി760 പ്രോസസറാണ് നൽകിയിരിക്കുന്നത്.

ഇത് ഈ ഫോണിനെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വിശ്വസനീയമായ ഒരു മെഷീനാക്കി മാറ്റുന്നു. ഈ ഫോണിൽ 50 എംപി ഡ്യുവൽ ക്യാമറ ലഭിക്കുന്നു. അതേസമയം 16 എംപി ഫ്രണ്ട് ക്യാമറ സെൽഫിയും വീഡിയോ കോളിംഗും വളരെ നന്നായി കൈകാര്യം ചെയ്യുന്നു. 5ജി പിന്തുണയോടെ തടസരഹിതമായ ഉപയോഗം നല്‍കുന്ന സെൽഫോൺ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഈ ഫോൺ വളരെ മികച്ചതാണ്. 5,000 എംഎഎച്ച് ബാറ്ററി ആണ് ഈ ഫോണിൽ ലഭിക്കുന്നത്.

റെഡ്‍മി എ4 5ജി

8,499 വിലയുള്ള റെഡ്‍മി എ4 5ജിയിൽ ഒരു മീഡിയടെക് ചിപ്‌സെറ്റ് ലഭിക്കുന്നു. ഒരു ദിവസം മുഴുവൻ ചാര്‍ജ് നീണ്ടുനിൽക്കുന്ന ഒരു വലിയ ബാറ്ററിയും, ഒരു സാധാരണ സ്‌നാപ്പറിന് പോലും മാന്യമായ ഫലങ്ങൾ നൽകുന്ന 50 എംപി പ്രധാന ക്യാമറയും ഇതിനുണ്ട്.

മോട്ടറോള ജി05

മോട്ടറോള ജി05 ഫോൺ 6,990 രൂപ വിലയിലാണ് ലഭിക്കുന്നത്. മീഡിയടെക് ഹീലിയോ ജി81 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഫോണിന് എളുപ്പത്തിൽ മൾട്ടിടാസ്‌ക് ചെയ്യാൻ കഴിയും. ഗൊറില്ല ഗ്ലാസ് 3 കൊണ്ട് സംരക്ഷിച്ചിരിക്കുന്ന 6.67 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഇതിന്‍റെ സവിശേഷത. 50 എംപി പ്രൈമറി ക്യാമറയാണ് ഫോണിൽ. കൂടാതെ അധിക ഐപി54 വാട്ടർ-റെസിസ്റ്റന്‍റ് റേറ്റിംഗും ഇതിനുണ്ട്. 5,200 എംഎഎച്ച് ബാറ്ററിയും 18 വാട്സ് ഫാസ്റ്റ് ചാർജിംഗും ഉള്ള ജി05 ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന ഡിവൈസാണ്.

സാംസങ് ഗാലക്സി എഫ്06 5ജി

ഏറ്റവും വിശ്വസനീയമായ സോഫ്റ്റ്‌വെയർ അനുഭവത്തിന് സാംസങ് സ്‍മാർട്ട്ഫോണുകൾ പേരുകേട്ടതാണ്. 9,199 വിലയുള്ള ഗാലക്‌സി എഫ്06 5ജി തീർച്ചയായും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. വലിയ ഡിസ്‌പ്ലേ, നീണ്ട ബാറ്ററി ലൈഫ്, സാധാരണ ഫോട്ടോഗ്രാഫി ആവശ്യങ്ങൾക്ക് അനുയോജ്യമായ ക്യാമറകൾ എന്നിവ ഈ ഫോണിലുണ്ട്.

റിയൽമി സി61

ഡിസൈനും മികച്ച ബാറ്ററി ലൈഫും ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയിൽ താഴെയുള്ള റിയൽമി സി61 ഒരു മികച്ച ഓപ്ഷനാണ്. ഉയർന്ന റിഫ്രഷ്-റേറ്റ് ഡിസ്പ്ലേയും ദിവസം മുഴുവൻ ഉപയോഗിക്കാവുന്ന വലിയ ബാറ്ററിയുമുള്ള ഒരു സ്ലീക്ക് ഫോൺ ആണിത്. റിയൽമി യുഐ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാഷ്വൽ ഗെയിമിംഗും ദൈനംദിന ജോലികളും പ്രവർത്തിപ്പിക്കാൻ ഈ സ്‍മാർട്ട് ഫോണിൽ മികച്ച പ്രൊസസർ ലഭിക്കുന്നു.