വിശാലമായ ശിശുസൗഹൃദ ക്ലാസ്റൂം,ശുചിമുറികൾ, ആകർഷകമായ പെയിന്റിങ്ങുകൾ, സുരക്ഷിത ഫൈബർ ഫ്ളോറിംഗ്, കളിപ്പാട്ടങ്ങൾ; സംസ്ഥാനത്തെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിർവഹിക്കും

Spread the love

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നിർമാണം പൂർത്തീകരിച്ച 30 സ്മാർട്ട് അങ്കണവാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഓൺലൈനായി നിർവഹിക്കും.

video
play-sharp-fill

തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദപുരം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും.

സി.കെ ഹരീന്ദ്രൻ എം.എൽ.എ സ്വാഗതമാശംസിക്കുന്ന ചടങ്ങിൽ ശശി തരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, ജില്ലാ കളക്ടർ അനുകുമാരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ നന്ദി അറിയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിശാലമായ ശിശു സൗഹൃദ ക്ലാസ്റും, ശുചിമുറികൾ, ആകർഷകമായ പെയിന്റിങ്ങുകൾ, സുരക്ഷിത ഫൈബർ ഫ്ലോറിംഗ്, കളിപ്പാട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സ്മാർട്ട് അങ്കണവാടികളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.