അമിതമായി വികൃതി കാണിക്കുന്ന കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടാകും; കൊച്ച് കുട്ടിയല്ലേ എന്ന് കരുതി രക്ഷിതാക്കൾ അത് അവഗണിക്കാറാണ് പതിവ്; കുട്ടികളിലെ അമിതമായ വികൃതി തടയുന്നതിന് സഹായിക്കുന്ന അഞ്ച് സ്മാർട്ട് ആക്ടിവിറ്റികളെ കുറിച്ച് അറിയാം..!

Spread the love

കുസൃതിക്കാരൻ, വികൃതിക്കാരി എന്നിങ്ങനെ ഓമനിച്ചും ലാളിച്ചും മാതാപിതാക്കൾ  വിളിക്കുന്ന കുട്ടികളുടെ വികൃതി അമിതമായാൽ?   വീടിനകത്തും പുറത്തും അടങ്ങി ഒതുങ്ങി ഇരിക്കാതെ ഓടിയും ചാടിയും പലതും നശിപ്പിച്ചും നടക്കുന്ന മഹാ വികൃതി കൂടിയാണ് നിങ്ങളുടെ കുട്ടി എങ്കിൽ എന്തു ചെയ്യും. ഇത്തരത്തിൽ അതിരു കടക്കുന്ന വികൃതിയെ നിയന്ത്രിക്കുവാൻ  ശാസന കൊണ്ടോ ശിക്ഷാനടപടികൾ കൊണ്ടോ സാധിക്കുന്നില്ലെങ്കിൽ 5 സ്മാർട്ട് ആക്ടിവിറ്റികളെ അവരുടെ ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിയാൽ മതി .

video
play-sharp-fill

1)  എല്ലാ ദിവസവും  ഓടുവാനും ചാടുവാനും നടക്കുവാനും കഴിയും വിധത്തിലുള്ള ആക്ടിവിറ്റികൾ കുട്ടികൾക്ക് നൽകുക. ചെടി നടുന്നതിനോ മറ്റോ കുഴിയെടുക്കണമെങ്കിൽ ഒരു വസ്തു ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു ഷിഫ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു ആവശ്യമായ കാര്യങ്ങൾ  കുട്ടികളിലൂടെ മാതാപിതാക്കൾ സാധിച്ചെടുക്കുവാൻ ശ്രമിക്കുക. ഇങ്ങനെ വീട്ടിലുള്ള എല്ലാ അംഗങ്ങളും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഫലമായി  ശരീരത്തിൽ നിന്ന് അമിതമായ ഊർജ്ജം പുറത്തേക്ക് കളയുവാനും ചെയ്യുന്ന പ്രവർത്തികൾ അവസാനിക്കുന്നത് വരെ ശ്രദ്ധ കേന്ദ്രീകരിക്കുവാനും സാധിക്കുന്നതാണ്.

2) ഗാർഡൻ പരിചരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുട്ടികളെ മാക്സിമം ഉൾപ്പെടുത്തുക. പലപ്പോഴും കുട്ടികൾ അതിനു മുന്നിട്ടിറങ്ങിയാൽ പോലും പലരും കുട്ടികളെ കൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യിക്കാറില്ല.  അതിനു കാരണമായി പറയുന്നത് നിങ്ങൾ ചെയ്താൽ ഒന്നും ശരിയാകില്ല. ചെടിയിൽ ഒഴിക്കുന്ന വെള്ളം  കൂടുതലാകും,  തൈ നടാനായി എടുക്കുന്ന കുഴി ശരിയാവില്ല,  വളമിട്ടത് ശരിയായില്ല, ഗാർഡൻ  വൃത്തികേടാക്കി എന്നൊക്കെയാണ്. അതുകൊണ്ട് അമ്മയോ അച്ഛനോ ചെയ്തു കൊള്ളാം നിങ്ങൾ ചെയ്യേണ്ട എന്ന് പറഞ്ഞു മക്കളെ കാണികളാക്കി മാതാപിതാക്കൾ ചെയ്യാൻ ശ്രമിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ ഓരോ ജോലിയും  മാതാപിതാക്കൾ ചെയ്യുമ്പോൾ  കുട്ടികളുടെ എക്ട്രാ എനർജി  അവരുടെ ശരീരത്തിൽ  കെട്ടിക്കിടക്കും.

നിങ്ങൾ ചെയ്യുന്നതിനേക്കാൾ ഇരട്ടിയിലധികം കാര്യങ്ങൾ ഗാർഡനിംഗുമായി ബന്ധപ്പെട്ടു കുട്ടികളെ കൊണ്ടു ചെയ്യിക്കുക. പ്രത്യേകിച്ച് ചെടി നടുന്നതിനും വിത്തുകൾ പാകുന്നതിനും കുഴിയും തടവുമെടുക്കുന്നതിനും  നനയ്ക്കുന്നതിനും ചെടികൾ ദിവസവും പരിപാലിക്കുതിനൊപ്പം ചെടികൾക്കിടയിൽ വളരുന്ന കളകൾ പറിക്കുക ചുറ്റുപാടുകൾ വൃത്തിയാക്കിയെടുക്കുക ഇത്തരത്തിൽ എല്ലാ കാര്യങ്ങളിലും നിങ്ങൾ കുട്ടികളെ ഉൾപ്പെടുത്താൻ ശ്രമിക്കുകയും ചെയ്താൽ അവരുടെ എക്സ്ട്രാ എനർജി മറ്റു കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുവാൻ സാധിക്കും.

3) നിങ്ങളുടെ വീട്ടിലുള്ള എല്ലാ വാഹനങ്ങളും കഴുകി വൃത്തിയാക്കുവാൻ മക്കളെ ചുമതലപ്പെടുത്തുക  അല്ലെങ്കിൽ നിങ്ങൾ കഴുകുമ്പോൾ അവരെ കൂടെ ചേർക്കുക. മക്കളുടെ  പ്രായവും പക്വതയും ഉയരവും കണക്കിലെടുത്ത് അവർക്ക് ചെയ്യാൻ പറ്റുന്ന ക്ലീനിംഗുമായി ബന്ധപ്പെട്ട എല്ലാ ജോലികളിലും ഉൾപ്പെടുത്തുക. വാഹനങ്ങൾ മാത്രമല്ല ബാത്ത്റൂം, വീടും പരിസരവും തുടങ്ങി ക്ലീനിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിങ്ങൾ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ ഗുണം ഏറെയാണ്. അവരിലെ മസ്കുലർ മൂവ്മെന്റ്സ് ഉണ്ടാവുകയും മോട്ടോർ മൂവ്മെന്റ്സ് നന്നാവുകയും ശരീരം വളരെയധികം ഫ്ലെക്സിബിൾ ആയി മാറുകയും ചെയ്യും. ഇതിലൂടെ അവരുടെ എനർജി മുഴുവനും പുറത്തേക്ക് പോവുകയും മനസ് വളരെ ശാന്തമായി തീരുകയും ചെയ്യും.

4) വളർത്തു മൃഗങ്ങളുമായി കളിക്കുന്നതിന് സമയവും അനുവാദവും നൽകുക. വളർത്തു മൃഗങ്ങളായ നായ, പൂച്ച, പക്ഷികൾ, തുടങ്ങി മറ്റു മൃഗങ്ങളുമായി ഇടപഴുകുന്നതിനും കളിക്കുന്നതിനും അനുവദിക്കുക. പെറ്റ്സുകളെ കുളിപ്പിക്കുക, ഭക്ഷണം കൊടുക്കുക, മരുന്നു കൊടുക്കുക, ടോയ്ലറ്റ് ട്രെയിനിംഗ് ചെയ്യിക്കുക. വീടുകളിൽ പെറ്റ്സ് ഇല്ലെങ്കിൽ കുട്ടികൾക്കുള്ള ഹോബികൾ എന്താണോ അത് മാക്സിമം പ്രൊമോട്ട് ചെയ്യുക. അതിന് ആവശ്യമായ  ഇൻസ്ട്രുമെന്റ്സ് വാങ്ങിക്കൊടുക്കുക. കൃത്യമായി അവർ പ്രാക്ടീസ് ചെയ്യുന്നുണ്ടോ എന്ന് മോണിറ്റർ ചെയ്യു. ഇതിലൂടെ അവരുടെ എക്സ്ട്രാ എനർജി നമുക്ക്  പുറത്തേക്ക് കളയുവാൻ സാധിക്കും.

5) വീടിനകം വൃത്തിയായി സൂക്ഷിക്കുന്ന കാര്യങ്ങളിൽ കുട്ടികളെ കൂടി ഉൾപ്പെടുത്തുക. അവർ ഭക്ഷണം കഴിച്ച പാത്രങ്ങളും അടുക്കളയിൽ ഉപയോഗിക്കുന്ന മറ്റു പാത്രങ്ങളും വൃത്തിയാക്കുക, ഷോക്കേസ് ക്ലീൻ ചെയ്യുക, സ്റ്റെപ്പ് ക്ലീൻ ചെയ്യുക, ഡ്രസ്സുകൾ ക്ലീൻ ചെയ്യുക, വിൻഡോ കർട്ടനുകൾ വൃത്തിയാക്കുക, സ്റ്റെയർകെയ്സിന് അടിഭാഗം ക്ലീൻ ചെയ്യുക, വാർഡ്രോബുകൾ, ടേബിൾ എന്നിവ ക്ലീൻ ചെയ്യുന്ന സമയത്ത് അത്തരം ജോലികൾ ഇവർക്ക് കൂടി പകുത്ത് നൽകുക.

ഇത്തരത്തിൽ കുട്ടികളെ ഓരോ ജോലികൾ ഏൽപ്പിച്ച് അവരതു കൃത്യമായി ചെയ്യുമ്പോൾ  അവരെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദനങ്ങൾ നൽകുകയും വേണം.

വളരെ നന്നായിട്ടുണ്ട് ഞാൻ ചെയ്തതിലും വൃത്തിയായി നീ ചെയ്തിട്ടുണ്ട് എന്ന് പറയുവാൻ മടിക്കരുത്. ഇത്തരത്തിൽ അവരെ സന്തോഷിപ്പിക്കുകയൂം കൂടി ചെയ്യുമ്പോൾ അവരിൽ ഹൈപ്പർ ആക്ടിവിറ്റി   ഉണ്ടാകുന്ന എക്സ്ട്രാ എനർജി നമുക്ക് പുറത്തേക്ക് കൊണ്ടുവരാനായി സാധിക്കുന്നതാണ്.

ഈ അഞ്ച് ആക്ടിവിറ്റികൾ കൃത്യമായി ചെയ്താൽ കുട്ടികളുടെ എക്സ്ട്രാ എനർജി നിങ്ങൾക്ക് വേണ്ട വിധത്തിൽ ഉപയോഗിക്കാൻ സാധിക്കുകയും അവരുടെ ശ്രദ്ധ വളരെയധികം വർദ്ധിപ്പിക്കുവാനും കഴിയുന്നതാണ്.  ഇതിലൂടെ അവരുടെ പഠനം കൂടുതൽ മികച്ചതാക്കുവാനും  പാരൻസും കുട്ടികളും തമ്മിൽ നല്ലൊരു അറ്റാച്മെന്റും  ഉണ്ടാക്കിയെടുക്കുവാൻ സാധിക്കും.