കനത്ത വേനലിൽ ആശ്വാസമായി മഴയെത്തി ; ഒപ്പം ആലിപ്പഴവും
സ്വന്തം ലേഖകൻ
പാലക്കാട് : കനത്ത വേനലിൽ ആശ്വാസമായി പാലക്കാട് മഴക്കൊപ്പം ആലിപ്പഴവും. കനത്ത മഴയിലും മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർ റോഡിലേക്കിറങ്ങി ആലിപ്പഴം ശേഖരിച്ചു.
ആദ്യമായി ആലിപ്പഴം കണ്ട കുട്ടികളിൽ പലരും ഇവ പെറുക്കി ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ എന്ന് എല്ലാവർക്കുമറിയാം.
കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിൽ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം. ഉഷ്ണമേഖലാപ്രദേശങ്ങളിലും അതിനോട് ചേർന്നുകിടക്കുന്നയിടങ്ങളിലും മഴയോടൊപ്പം ചിലസമയത്ത് ഐസ് കഷ്ണങ്ങളും വീഴാം. ഇവയെയാണ് ആലിപ്പഴം എന്നു വിളിക്കാറുള്ളത്.
Third Eye News Live
0
Tags :