ഉറക്കം കിട്ടുന്നില്ലേ? ഉറങ്ങേണ്ടതും ഉണരേണ്ടതും എപ്പോൾ? നല്ല ഉറക്കത്തിന് ഈ കാര്യങ്ങൾ പരീക്ഷിക്കൂ

Spread the love

ദിവസം എട്ടുമണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കുന്നത് വലിയൊരു അനുഗ്രഹമാണ്. കാരണം 80% പേരും ഏതെങ്കിലും തരത്തിലുള്ള ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരോ അനുഭവിച്ചവരോ ആണ്. ഇൻസോമ്നിയ (ഉറക്കമില്ലായ്മ), ഒബ്സ്ട്രക്ടീവ് സ്‍ലീപ് അപ്നിയ (OSA), ഉറക്കത്തിലെ സംസാരം, ശ്വസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, എഴുന്നേറ്റു നടക്കൽ, കാലാട്ടൽ തുടങ്ങിയ അസ്വസ്ഥമായ ചലനങ്ങൾ എന്നിങ്ങനെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്.

പകലത്തെ അധ്വാനത്തിനുശേഷം തലച്ചോറും ആന്തരാവയവങ്ങളുമെല്ലാം വിശ്രമിക്കുന്ന സമയമാണ് നമ്മുടെ ഉറക്കസമയം. ദിവസവും നല്ല ഉറക്കം ലഭിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ അറിയാം.

ഉറങ്ങാം കൃത്യസമയത്ത്
∙ഏറ്റവും പ്രധാനം കൃത്യസമയത്ത് ഉറങ്ങി ശീലിക്കുകയാണ്. ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും ഒരേ സമയത്ത് ഉണരുകയും ചെയ്യുക. ഈ ഉറക്കക്രമത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നം മിക്കവരും ആഴ്ചാവസാനങ്ങളിലും അവധി ദിവസങ്ങളിലും ഈ ചിട്ട തെറ്റിക്കും എന്നതാണ്. ആ ദിവസങ്ങളിൽ സമയം തെറ്റി കിടക്കും, താമസിച്ച് എഴുന്നേൽക്കും. അതു പാടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙ഉറങ്ങാൻ പോവുകയാണെന്ന് നമ്മുടെ ശരീരത്തിനു കൂടി ബോധ്യമാകണം. അതിനു ചില ചിട്ടകളൊക്കെ ശീലിക്കുന്നത് നല്ലതാണ്. എന്നും ഉറങ്ങും മുൻപ് ഇളംചൂടു വെള്ളത്തിൽ കുളിക്കുക. അൽപനേരം ധ്യാനിക്കുകയോ പാട്ടുകേൾക്കുകയോ ചെയ്യുക. കയ്യും കാലും ഒക്കെ ഒന്നു സ്ട്രെച്ച് ചെയ്യുക. ഇളം ചൂടുള്ള പാൽ കുടിക്കുക. ഇതു ശീലമാകുമ്പോൾ പ്രയാസപ്പെടാതെ തന്നെ ഉറക്കം ലഭിക്കും.

എപ്പോൾ ഉറങ്ങണം; ഉണരണം ?
∙ലാപ്ടോപ്പിലും മൊബൈലിലുമൊക്കെ സമയം ചെലവിട്ട് രാത്രി വൈകി ഉറങ്ങുന്നവരാണ് പലരും. അർധരാത്രിക്കു മുൻപ് ഒരു മണിക്കൂർ ഉറങ്ങുന്നത് അർധരാത്രി കഴിഞ്ഞ് രണ്ടു മണിക്കൂർ ഉറങ്ങുന്നതിനേക്കാൾ മികച്ചതാണെന്ന് ഒരു ചൊല്ലുണ്ട്. എപ്പോഴാണ് ഉറങ്ങുന്നത് എന്നതനുസരിച്ച് ഉറക്ക ദൈർഘ്യവും ഗുണവും വ്യത്യാസപ്പെടും. നേരത്തേ കിടന്ന് നേരത്തേ ഉണരുന്നതാണ് ആരോഗ്യകരം. 10–11 മണിയോടെ കിടന്ന് 5–6 മണിയോടെ എഴുന്നേൽക്കാം. ഉറങ്ങാൻ താമസിക്കും തോറും ഉണർന്നു കഴിഞ്ഞുള്ള ക്ഷീണം കൂടും. സ്കൂൾ കുട്ടികൾ എട്ടിനും ഒൻപതിനും ഇടയ്ക്ക് ഉറങ്ങുന്നതാണ് നല്ലത്. കൗമാരക്കാർക്ക് മതിയായ ഉറക്കം ലഭിക്കാൻ 10 മണിയാകുമ്പോഴേക്കും കിടക്കണം