video
play-sharp-fill

രാത്രിയിൽ നിങ്ങൾക്ക് ഉറക്കം കുറവാണോ? എങ്കില്‍ കിടക്കുന്നതിന് അര മണിക്കൂര്‍ മുൻപ് ഈ പഴം ശീലമാക്കൂ; മാറ്റം അനുഭവിച്ചറിയാം

രാത്രിയിൽ നിങ്ങൾക്ക് ഉറക്കം കുറവാണോ? എങ്കില്‍ കിടക്കുന്നതിന് അര മണിക്കൂര്‍ മുൻപ് ഈ പഴം ശീലമാക്കൂ; മാറ്റം അനുഭവിച്ചറിയാം

Spread the love

കോട്ടയം: ഉറക്കം പലരുടെയും പ്രശ്നമാണ്. ശെരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉറക്കം ഒരു മനുഷ്യന്റെ അത്യാവശ്യ ഘടകമാണ്.

നല്ല ഉറക്കം ലഭിക്കാൻ നമ്മള്‍ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ പലതിലും ഫലം ലഭിക്കാറില്ല.

ഇപ്പോഴിതാ പുതിയ പഠനങ്ങള്‍ കിവി കഴിക്കുന്നത് ശെരിയായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. രാത്രിയില്‍ കിവി ഭക്ഷിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായകമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഫൈബർ, ആന്‍റി ഓക്‌സിഡന്‍റ് എന്നിവ കിവിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ ശെരിയാ പോഷകങ്ങള്‍ ശരീരത്തിന് നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശെരിയായ പോഷകം ശരീരത്തിന് ലഭിക്കുന്നതിലൂടെ നന്നായി ഉറങ്ങാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ന്യൂസിലാൻഡില്‍ നിന്ന് കടല്‍ കടന്നെത്തിയ പഴമാണ് കിവി. കിവിയില്‍ സെറോടോണിൻ, ഫോളേറ്റ് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ക്രമരഹിതമായ ഉറക്കം തടയുന്നതിനായി ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപ് രണ്ട് കിവി കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.