
ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളം ഉറങ്ങിപ്പോകുന്ന അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കെട്ടകഥയല്ല, ആർക്കു വേണമെങ്കിലും അത്തരം ഒരു അവസ്ഥ ഉണ്ടാകാം.
സ്ലീപ്പിങ് ബ്യൂട്ടി സിൻഡ്രോം അഥവാ ക്ലീൻ-ലെവിൻ സിൻഡ്രോം (കെഎൽഎസ്) എന്നാണ് ഈ അപൂർവ ന്യൂറോളജിക്കൽ വൈകല്യത്തെ വിളിക്കുന്നത്.
ക്ലീൻ-ലെവിൻ സിൻഡ്രോം (കെഎൽഎസ്) ഉള്ള വ്യക്തികൾ ദിവസത്തില്‍ 20 മണിക്കൂര്‍ വരെയൊക്കെ ഉറങ്ങിയേക്കാം, ചിലപ്പോൾ ആഴ്ചകളോളം. 32 ദിവസത്തിലധികം വരെ ഉറങ്ങിയ വ്യക്തികളുടെ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ദശലക്ഷത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെ ആളുകളില്‍ ക്ലീൻ-ലെവിൻ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. രോഗത്തിന് കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും ഹൈപ്പോതലാമസിലെ പ്രവർത്തന വൈകല്യം (ഉറക്കം, വിശപ്പ്, ശരീര താപനില എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗമാണ് ഹൈപ്പോതലാമസ്), തലച്ചോറിലുണ്ടാകുന്ന അണുബാധ, ജനിതകം എന്നിവയൊക്കെ ക്ലീൻ-ലെവിൻ സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാമെന്ന് വിദ്ഗധര്‍ ചൂണ്ടിക്കാണിക്കുന്നു.