video
play-sharp-fill

ഉറക്കക്കുറവുണ്ടോ നിങ്ങൾക്ക്? തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുകയാണോ? എങ്കിൽ ഇത് തലച്ചോറിനെ ബാധിക്കും; വാര്‍ദ്ധക്യം വേഗത്തിലെത്തും; പഠനം പറയുന്നത് ഇങ്ങനെ

ഉറക്കക്കുറവുണ്ടോ നിങ്ങൾക്ക്? തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുകയാണോ? എങ്കിൽ ഇത് തലച്ചോറിനെ ബാധിക്കും; വാര്‍ദ്ധക്യം വേഗത്തിലെത്തും; പഠനം പറയുന്നത് ഇങ്ങനെ

Spread the love

കോട്ടയം: എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഉറക്കകുറവ്. തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.

എന്താണിതിന് കാരണമെന്ന് പലർക്കും അറിയില്ല. എന്നാല്‍ ഏത് തരത്തിലുള്ള ഉറക്കകുറവ് ആയാലും അത് തലച്ചോറിനെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഉറക്കക്കുറവ് തലച്ചോറിനെ വേഗത്തില്‍ വാർദ്ധക്യത്തിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം. സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. മോശം ഉറക്കവും തലച്ചോറിന്റെ സങ്കോചവും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ നടത്തിയ ഈ പഠനത്തില്‍ ആണ് ഉറക്കക്കുറവ് വാർദ്ധക്യത്തിലേക്ക് എളുപ്പം നയിക്കുമെന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യർക്ക് പ്രായമാകുന്തോറും തലച്ചോർ ചുരുങ്ങുന്നത് എന്തുകൊണ്ടാണെന്ന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴക്കുന്ന ചോദ്യമാണ്. പ്രായമാവുന്നതിന് അനുസരിച്ച്‌ തലച്ചോർ സങ്കോചിക്കാറുണ്ട്. അതേസമയം പുതിയ പഠനത്തില്‍ ശരിയായി ഉറങ്ങാത്തത് തലച്ചോറിനെ ചുരുക്കാനും എളുപ്പം വാർദ്ധക്യത്തിലേക്ക് തള്ളാനും കാരണമാവുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

2024-ല്‍ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിനായി വർഷങ്ങളോളം ഏകദേശം അറുന്നൂറോളം മുതിർന്നവരില്‍ അവരുടെ ഉറക്ക ശീലങ്ങളെക്കുറിച്ച്‌ സർവേ നടത്തിയിരുന്നു. തുടർന്ന് നടത്തിയ ബ്രെയിൻ സ്‌കാനിങുകളില്‍ നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച്‌ മോശം ഉറക്കമുള്ളവരുടെ തലച്ചോർ സങ്കോചിക്കുമെന്നും അവ കൂടുതല്‍ ക്ഷീണിതമായിരിക്കുമെന്നുമാണ് കണ്ടെത്തിയത്. ഉറക്കക്കുറവ് പ്രായമാകുന്നതിനെയും തലച്ചോർ ചുരുക്കുന്നതിനെയും വേഗത്തില്‍ ആക്കുമെന്നും കണ്ടെത്തി.

വിവിധ പ്രായം, ലിംഗഭേദം, വിദ്യാഭ്യാസം, ജീവിതശൈലി ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്താലും, മോശം ഉറക്കമുള്ളവരുടെ തലച്ചോറുകള്‍ നന്നായി വിശ്രമിക്കുന്ന മറ്റുള്ളവരെക്കാള്‍ ശരാശരി 1.6 മുതല്‍ 2.6 വർഷം വരെ പ്രായമുള്ളതായും പഠനം സൂചിപ്പിക്കുന്നു. ഇതോടെ തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായ പഠനങ്ങളിലേക്ക് ഇത് നയിക്കുന്നുണ്ടെന്ന് യുസിഎസ്‌എഫ് സൈക്യാട്രി ആൻഡ് ബിഹേവിയറല്‍ സയൻസസ് വകുപ്പിലെ ഗവേഷകയായ ക്ലെമെൻസ് കാവൈല്ലെസ് പറഞ്ഞു.