എട്ട് മണിക്കൂര്‍ ഉറങ്ങിയിട്ടും ക്ഷീണമോ…? സ്ലീപ് ഫ്രാഗ്മെന്റേഷൻ ആകാം; അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ…!

Spread the love

കോട്ടയം: ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനങ്ങള്‍ മെച്ചപ്പെടുത്താനുമൊക്കെ ഉറക്കം പ്രധാനമാണ്.

video
play-sharp-fill

ഒരു മുതിർന്ന വ്യക്തിക്ക് എല്ലാ ദിവസവും 7 മുതല്‍ 9മണിക്കൂർ വരെ ഉറക്കം ആവശ്യമായി വരും. 8 മണിക്കൂർ ഉറങ്ങിയതിന് ശേഷവും ഒരാള്‍ക്ക് ക്ഷീണം തോന്നിയാല്‍ അത് സ്ലീപ് ഫ്രാഗ്മെന്റേഷൻ മൂലമാകാം എന്നാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി പറയുന്നത്.

എന്താണ് സ്ലീപ് ഫ്രാഗ്മെന്റേഷൻ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിലുടനീളം ഇടയ്ക്കിടെയുള്ള ഉണരുന്നതോ ഉറക്കത്തിലുണ്ടാകുന്ന മാറ്റങ്ങളോ വഴി ഉറക്കചക്രം തടസ്സപ്പെടുന്നതാണ് സ്ലീപ് ഫ്രാഗ്മെന്റേഷൻ. എഴ് മുതല്‍ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടാകാം. എന്നാല്‍, ഈ തടസ്സങ്ങള്‍ പകല്‍ സമയത്തെ ക്ഷീണത്തിനും ബ്രെയിൻ ഫോഗിനുംവരെ കാരണമാകുന്നു.

ലക്ഷണങ്ങള്‍

ഉറക്കമുണരുമ്പോള്‍ ക്ഷീണം അനുഭവപ്പെടുക
സാധാരണ നിലയില്‍ ഇരിക്കാൻ കഫീൻ ആവശ്യമായി വരിക
ബ്രെയിൻ ഫോഗ്
ഉച്ചകഴിഞ്ഞ് തളർച്ച അനുഭവപ്പെടുക

ഇവ ഒഴിവാക്കാം

വൈകി കാപ്പി കുടിക്കുന്നത്
മദ്യം
ഉറങ്ങുന്നതിന് മുൻപ് ഫോണ്‍ ഉപയോഗിക്കുന്നത്.