video
play-sharp-fill

തിരക്ക് നിയന്ത്രിക്കുന്നതിനായി കോഫി ഷോപ്പിൽ ഏർപ്പെടുത്തിയ ടോക്കൺ ചോദിച്ചതിലുള്ള വൈരാ​ഗ്യം; അതിഥി തൊഴിലാളിയായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപെട്ടയാളും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

തിരക്ക് നിയന്ത്രിക്കുന്നതിനായി കോഫി ഷോപ്പിൽ ഏർപ്പെടുത്തിയ ടോക്കൺ ചോദിച്ചതിലുള്ള വൈരാ​ഗ്യം; അതിഥി തൊഴിലാളിയായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപെട്ടയാളും ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Spread the love

തൃശൂർ: കോഫി ഷോപ്പിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ടോക്കൺ ചോദിച്ചതിലുള്ള വൈരാഗ്യത്താൽ അതിഥി തൊഴിലാളിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ റിമാന്റിൽ.

പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം പ്രവർത്തിക്കുന്ന കോഫീ ഷോപ്പിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ 21 കാരനായ അബ്ദുളിനെയാണ് പ്രതികൾ ആക്രമിച്ചത്. പുതുക്കാട് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപെട്ടയാളും, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ നായരങ്ങാടി സ്വദേശിയായ താഴേക്കാട് വീട്ടിൽ ഗോപു എന്ന് വിളിക്കുന്ന ഗോപകുമാർ (43), കോഴിക്കോട് മേലൂർ സ്വദേശിയായ ചേലയാർകുന്നിൽ വീട്ടിൽ അഭിനാഷ് പി. ശങ്കർ (30), ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശിയായ പുതുശ്ശേരിപ്പടി വീട്ടിൽ ജിതിൻ ജോഷി (27) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ഗോപകുമാർ റൗഡിയാണെന്നും ഇയാളുടെ പേരിൽ പുതുക്കാട്, വരന്തരപ്പിള്ളി, ഒല്ലൂർ, തൃശൂർ ഈസ്റ്റ്, ചേർപ്പ്, കൊരട്ടി തുടങ്ങിയ സ്റ്റേഷനുകളിലായി ബലാത്സം​ഗമടക്കം 15 ക്രമിനൽ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിതിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയിതിനുള്ള കേസും മയക്കു മരുന്ന് ഉപയോഗിച്ചതിന് 2 കേസും അടക്കം 3 കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.