
സ്വന്തം ലേഖിക
കോഴിക്കോട്: തൊണ്ടയാട് പണിനടന്നുകൊണ്ടിരുന്ന കെട്ടിടത്തില്‍ നിന്ന് സ്ലാബ് തകര്‍ന്ന് വീണ് ചികില്‍ത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
തമിഴ്നാട് വില്ലുപുരം സ്വദേശി ഗണേശ് (32) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
പരുക്കേറ്റ തങ്കരാജ്, ജീവ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന എട്ടുപേരില്‍ അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ടത്.
പുറമേ നിന്ന് നിര്‍മിച്ച് ക്രെയിന്‍ ഉപയോഗിച്ച് സ്ഥാപിച്ച സ്ലാബിന്റെ രണ്ട് കഷ്ണങ്ങളാണ് തകര്‍ന്നു വീണത്. സ്ലാബിന് താങ്ങായി നല്‍കിയ തൂണ്‍ തെറ്റിമാറിയതാണ് അപകട കാരണം.