പശുക്കളിലെ ചർമ്മ മുഴ : പീലിക്കോട് പഞ്ചായത്തിലെ ക്ഷീര കർഷകർ ദുരിതത്തിൽ; പാൽ ലഭ്യത കുറഞ്ഞു; രോഗം തീവ്രമായാൽ പശുക്കൾ ചത്തുപോകാൻ സാധ്യത

Spread the love

കാസർഗോഡ്: പശുക്കളിലെ ഗൗരവമേറിയ ചർമ്മ രോഗം പീലിക്കോട് പഞ്ചായത്തിലെ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി . രോഗം പടർന്നാൽ പാൽ ലഭ്യതയിലും വൻ കുറവ് സംഭവിക്കും. പനി, നീരൊലിപ്പ്, തീറ്റമടുപ്പ് തുടങ്ങിയവയെല്ലാം ചർമ്മ മുഴ രോഗത്തിൻറെ ലക്ഷണങ്ങളാണ്. രോഗബാധ കാരണം കറവപ്പശുക്കൾ പാൽ ചുരത്തുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്നാണ് കർഷകരുടെ ആവശ്യം.

video
play-sharp-fill

രോഗം തീവ്രമായാൽ പശുക്കൾ ചത്തുപോകാൻ സാധ്യതയുള്ളതിനാൽ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രാണികളെ അകറ്റി കന്നുകാലികളെ സംരക്ഷിക്കാനാണ് കർഷകർക്ക് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതിരോധ കുത്തിവെപ്പിലൂടെ ചർമ്മമുഴ നിയന്ത്രിക്കാൻ കഴിയുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.