
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചർമ്മത്തിൻ്റെ ആരോഗ്യവും. ചർമ്മ സംരക്ഷണത്തിൽ കുറച്ച് ശ്രദ്ധിച്ചാൽ തന്നെ മുഖത്ത് പ്രായത്തിൻ്റെ ലക്ഷണങ്ങളെ തടയാം. ഇതിനായി ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തിൽ ചർമ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.
- വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
- വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ചര്‍മ്മത്തിന് തിളക്കം വരാനും കൊളാജന്‍ ഉല്‍പ്പാദനം കൂട്ടാനും സഹായിക്കും.
- വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
- ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
- വിറ്റാമിന്‍ സി അടങ്ങിയ പപ്പായയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
- ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
- വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.