play-sharp-fill
സിയാലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സിയാലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖിക

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് തട്ടിപ്പിനു ശ്രമം. നിരവധി ഏജൻസികളും വ്യക്തികളും ഉദ്യോഗാർഥികളെ സമീപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരേ ജാഗ്രത പാലിക്കണമെന്നും സിയാൽ അധികൃതർ മുന്നറിയിപ്പ് നൽകി.

സിയാലിലും അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തസ്തികകൾ ഒഴിവുണ്ടെന്നും അതിനായി തങ്ങൾ വഴിയാണ് അപേക്ഷിക്കേണ്ടതെന്നും കാണിച്ചു ചില ഏജൻസികളും തൊഴിൽരംഗത്തു പ്രവർത്തിക്കുന്ന വെബ്സൈറ്റുകളും പ്രചാരണം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അഭിമുഖത്തിനായി പരിഗണിക്കണമെങ്കിൽ നിശ്ചിതതുക ഈ ഏജൻസികൾ ഉദ്യോഗാർഥികളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിരവധി അന്വേഷണങ്ങളാണ് ദിവസവും സിയാലിൽ ലഭിക്കുന്നത്.എന്നാൽ നിരവധി ഏജൻസികൾ സാമൂഹ്യമാദ്ധ്യങ്ങളിലൂടെ ഇത്തരത്തിൽ പ്രചാരണം നടത്താറുണ്ടെന്നും സിയാൽ കണ്ടെത്തി.

നിലവിൽ സിയാലിലോ അനുബന്ധ സ്ഥാപനങ്ങളിലോ ഒഴിവുകളില്ലെന്നും ഒഴിവുകൾ ഉണ്ടാകുമ്പോൾ സിയാലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പത്രത്തിലും പ്രസിദ്ധീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഓൺലൈൻ വഴിയാണ് ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ അയക്കേണ്ടത്. ഭാവിയിൽ ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും.

www.cial.aero എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഇതു സംബന്ധിച്ച് അറിയിപ്പുണ്ടാകും.തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ [email protected] എന്ന ഇ-മെയിലിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.