
കാർ ലോക്ക് ചെയ്ത് ക്ഷേത്ര ദർശനത്ത് പോയി; ആറുവയസുകാരി കാറിൽ കുടുങ്ങി; കുട്ടിയുടെ കരച്ചിൽ കേട്ട പ്രദേശവാസികൾ പൊലീസിൽ അറിയിച്ചു; ദമ്പതികൾക്ക് താക്കീതുമായി പൊലീസ്
തൃശ്ശൂർ: ഗുരുവായൂരിൽ കാറിൽ കുടുങ്ങി പെൺകുട്ടി. കുട്ടിയെ കാറിൽ ലോക് ചെയ്ത് രക്ഷിതാക്കൾ ക്ഷേത്ര ദർശനത്തിന് പോയതിന് പിന്നാലെയാണ് പെൺകുട്ടി കാറിൽ കുടുങ്ങിയത്.
ആറു വയസുകാരിയെയാണ് രക്ഷിതാക്കൾ കാറിൽ ലോക് ചെയ്ത് ക്ഷേത്ര ദർശനത്തിന് പോയത്. കർണാടക സ്വദേശികളായ ദമ്പതികളാണ് കുട്ടിയെ കാറിൽ ലോക് ചെയ്ത് പോയത്. കുട്ടി ഉറങ്ങിയതിനാൽ കാറിൽ ഇരുത്തിയെന്നാണ് ദമ്പതികൾ പറയുന്നത്.
ക്ഷേത്ര ദർശനത്തിന് പോയ രക്ഷിതാക്കൾ ഒരു മണിക്കൂറായിട്ടും തിരികെയെത്താത്തതിനാൽ പെൺകുട്ടി കാറിൽ ഇരുന്നു നിലവിളിച്ചു. ഇത് കണ്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസ് ഉച്ചഭാഷിണിയിൽ വിളിച്ചു പറഞ്ഞതിന് പിന്നാലെ ദമ്പതികൾ തിരികെയെത്തി കുട്ടിയെ രക്ഷപ്പെടുത്തി. പൊലീസ് ദമ്പതികളെ താക്കീത് ചെയ്ത് വിട്ടയച്ചു.
Third Eye News Live
0